കൗ​ണ്ടിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ റാ​ന്‍​ഡ​മൈ​സേ​ഷ​ന്‍ ന​ട​ത്തി
Tuesday, October 22, 2019 11:08 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ കൗ​ണ്ടിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ര​ണ്ടാം​ഘ​ട്ട റാ​ന്‍​ഡ​മൈ​സേ​ഷ​ന്‍ ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ന്നു. ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ പൊ​തു​നി​രീ​ക്ഷ​ക​ന്‍ ഡോ. ​എ​ന്‍.​വി പ്ര​സാ​ദ്, ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ്, റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ എം.​ബി.​ഗി​രീ​ഷ് എ​ന്നി​വ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് റാ​ന്‍​ഡ​മൈ​സേ​ഷ​ന്‍ ന​ട​ത്തി​യ​ത്. വോ​ട്ടെ​ണ്ണ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രാ​യ കൗ​ണ്ടി​ങ് സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​ര്‍​ക്കും കൗ​ണ്ടിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​ര്‍​ക്കും ടെ​ക്നി​ക്ക​ല്‍ ടീ​മി​നും പ​രി​ശീ​ല​നം നേ​ര​ത്തെ ന​ല്‍​കി​യി​രു​ന്നു. 20 കൗ​ണ്ടിം​ഗ് സു​പ്പ​ര്‍​വൈ​സ​ര്‍, 20 കൗ​ണ്ടിം​ഗ് അ​സി​സ്റ്റ​ന്‍റ്, 20 മൈ​ക്രോ ഒ​ബ്സ​ര്‍​വ​ര്‍ എ​ന്നി​ങ്ങ​നെ മൊ​ത്തം 60 ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് റാ​ന്‍​ഡ​മൈ​സേ​ഷ​നി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.