കോ​ന്നി​യി​ൽ തീ​ർ​ഥാ​ട​ന​കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി ‌‌
Saturday, November 9, 2019 10:47 PM IST
കോ​ന്നി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ഇ​ട​ത്താ​വ​ള വി​ക​സ​നം അ​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ൾ കോ​ന്നി​യി​ൽ ന​ട​പ്പാ​ക്കും. മു​രി​ങ്ങ​മം​ഗ​ലം ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​ത്തി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പ​ഞ്ചാ​യ​ത്തു​ത​ല യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തി.

തീ​ർ​ഥാ​ട​ക​ർ​ക്ക് വി​രി​വ​യ്ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നാ​യി ഇ​ട​ത്താ​വ​ളം സ​ജ്ജീ​ക​രി​ക്കും. ഇ​ട​ത്താ​വ​ള​വും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളും ആ​രം​ഭി​ച്ചു. ലൈ​ഫ് ഗാ​ർ​ഡി​നെ നി​യോ​ഗി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ട​ത്താ​വ​ള​ത്തി​ൽ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കും. കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്ന​തി​നാ​യി ജ​ല​വി​ഭ​വ വ​കു​പ്പി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. കു​ഴ​ൽ കി​ണ​ർ നി​ർ​മി​ക്കു​ന്ന ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു. തെ​രു​വ് വി​ള​ക്കു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ തീ​ർ​ഥാ​ട​ന​കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്പാ​യി പൂ​ർ​ത്തീ​ക​രി​ക്കും. കു​ളി​ക്ക​ട​വി​ലെ ചെ​ളി​ നീ​ക്കംചെ​യ്യു​ന്ന ന​ട​പ​ടി​ക​ൾ ഇ​ന്ന് ആ​രം​ഭി​ക്കും.

വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും ഇ​ട​ത്താ​വ​ളം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന സൂ​ച​നാ ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്കും. കോ​ന്നി ടൗ​ണി​ൽ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് നി​ല​വി​ലു​ണ്ടാ​കു​മെ​ന്നും യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ര​ജ​നി, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ണ്‍ പ്ലാ​വി​ള​യി​ൽ, വി​ക​സ​ന കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ദീ​നാ​മ്മ റോ​യ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം സു​ലേ​ഖ വി.​നാ​യ​ർ, സെ​ക്ര​ട്ട​റി ജ​യ​പാ​ല​ൻ, പ​ഞ്ചാ​യ​ത്ത് എ​ൻ​ജി​നിയ​ർ അ​നീ​ഷ് കു​മാ​ർ തൊ​ഴി​ലു​റ​പ്പ് എ​ൻ​ജി​നി​യ​ർ ര​ല്ലു പി.​രാ​ജ​ൻ, പ്ര​വീ​ണ്‍ ബ്ലാ​ത്തേ​ത്ത് എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ‌