‌കേ​ര​ളാ റേ​ഷ​നിം​ഗ് ഓ​ർ​ഡ​ർ റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണം
Sunday, November 10, 2019 10:53 PM IST
പ​ത്ത​നം​തി​ട്ട: ഭ​ക്ഷ്യ സു​ര​ക്ഷാ നി​യ​മം ന​ട​പ്പാ​ക്കി​യ​ശേ​ഷം കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന കേ​ര​ളാ റേ​ഷ​നിം​ഗ് ഓ​ർ​ഡ​റി​ന്‍റെ ക​ര​ട് സ​ർ​ക്കാ​ർ പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ൽ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്കു ദോ​ഷ​ക​ര​മാ​യ പ​ല കാ​ര്യ​ങ്ങ​ൾ ചേ​ർ​ക്കു​ക​യും റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് വേ​ണ്ട പ​ല കാ​ര്യ​ങ്ങ​ളും ചേ​ർ​ക്കാ​തി​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള​തി​നാ​ൽ റേ​ഷ​ൻ വ്യാ​പാ​ര സം​ഘ​ട​ന​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്തു റേ​ഷ​നിം​ഗ് ഓ​ർ​ഡ​റി​ൽ സ​മൂ​ല മാ​റ്റം വ​രു​ത്തി​യ​തി​നു​ശേ​ഷ​മേ അ​ന്തി​മ ക​ര​ടു പ്ര​സി​ദ്ധീ​ക​രി​ക്കാ​വൂ​വെ​ന്ന് കേ​ര​ളാ സ്റ്റേ​റ്റ് റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി തോ​മ​സ് വ​റു​ഗീ​സും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ബി. സ​ത്യ​നും സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.
റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ വേ​ത​നം, പെ​ൻ​ഷ​ൻ, ചി​കി​ത്സാ ചെ​ല​വ്, അ​ന​ന്ത​രാ​വ​കാ​ശം, പ​ഞ്ചാ​യ​ത്ത് ലൈ​സ​ൻ​സ്, ഫു​ഡ് സേ​ഫ്റ്റി ലൈ​സ​ൻ​സ്, സെ​യി​ൽ​സ്മാ​ൻ വേ​ത​നം, ആ​നു​കൂ​ല്യ​ങ്ങ​ൾ, സ്വ​കാ​ര്യ​വ​ത്ക​ര​ണം എ​ന്നി​വ​യെ​ക്കു​റി​ച്ച് റേ​ഷ​നിം​ഗ് ഓ​ർ​ഡ​റി​ൽ വ്യ​ക​ത​ത വ​രു​ത്ത​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.