വ​ള്ളി​ക്കോ​ട്ട് ക​റ​വ​പ്പ​ശു ച​ത്ത​ത് പേ​വി​ഷ​ബാ​ധ​മൂ​ല​മെ​ന്നു സം​ശ​യം
Friday, November 15, 2019 10:55 PM IST
വ​ള്ളി​ക്കോ​ട്: വ​ള്ളി​ക്കോ​ട്ടെ ക​റ​വ​പ്പ​ശു ച​ത്ത​ത് പേ​വി​ഷ​ബാ​ധ മൂ​ല​മെ​ന്നു സം​ശ​യം. വ​ള്ളി​ക്കോ​ട് വാ​ഴ​മു​ട്ട​ത്തെ ഷാ​ജി​സാ​ദ​ന​ത്തി​ൽ സ​ന്തോ​ഷി​ന്‍റെ പ​ശു​വി​നാ​ണ് പേ​വി​ഷ​ബാ​ധ ഏ​റ്റി​രു​ന്ന​താ​യി സം​ശ​യ​മു​ണ്ടാ​യ​ത്. ര​ണ്ടു ദി​വ​സ​മാ​യി അ​സു​ഖം ബാ​ധി​ച്ച പ​ശു​വി​നെ പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നും വ​ള്ളി​ക്കോ​ട് നി​ന്നും ഡോ​ക്ട​ർ​മാ​ർ പ​രി​ശോ​ധി​ച്ചു
മ​രു​ന്ന് ന​ൽ​കി​യി​രു​ന്നു. സ​ന്തോ​ഷ് ആ​റു​മാ​സം മു​ന്പ് കൊ​ടു​മ​ണ്ണി​ൽ നി​ന്നും വാ​ങ്ങി​യ പ​ശു​വാ​ണി​ത്. പ​ശു ച​ത്ത​തോ​ടെ പാ​ൽ വാ​ങ്ങി​യ​വ​രും ആ​ശ​ങ്ക​യി​ലാ​യി.
എ​ന്നാ​ൽ പാ​ൽ ഉ​പ​യോ​ഗി​ച്ച​വ​ർ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ വി​ശ​ദീ​ക​രി​ച്ചു. പ​ശു​വി​ന് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ര​ക്ഷ​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല.
പ​ശു ന​ഷ്ട​പ്പെ​ട്ട ക്ഷീ​ര​ക​ർ​ഷ​ക​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും വീ​ട്ടു​കാ​ർ​ക്കും സ​മീ​പ​വാ​സി​ക​ൾ​ക്കും വാ​ക്സി​നേ​ഷ​ൻ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​വി. പ്ര​സ​ന്ന​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.