ഹ​രി​ത നി​യ​മ സ​ന്ദേ​ശ​യാ​ത്ര ന​ട​ത്തി
Saturday, November 16, 2019 11:47 PM IST
കോ​ഴ​ഞ്ചേ​രി: ഹ​രി​ത കേ​ര​ള മി​ഷ​നും കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ചേ​ര്‍​ന്ന് ഹ​രി​ത നി​യ​മ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന സ​ന്ദേ​ശ യാ​ത്ര പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ല്‍ നി​ന്നു തു​ട​ങ്ങി പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ല്‍ സ​മാ​പി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന ഹ​രി​ത നി​യ​മാ​വ​ലി യോ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം ​ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ശ്യാം ​മോ​ഹ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ സ്കൂ​ളി​ലെ കു​ട്ടി​ക​ള്‍, നേ​ഴ്സിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍, ഹ​രി​ത ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ള്‍, കു​ടും​ബ​ശ്രീ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ഹ​രി​ത നി​യ​മ​ങ്ങ​ളെ​ക്കുറി​ച്ചും ന​ട​പ​ടി​യെ​ക്കുറി​ച്ചും പൊ​യ്യാ​നി​ല്‍ നേ​ഴ്സിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ള്‍ നാ​ട​കം അ​വ​ത​രി​പ്പി​ച്ചു. ഹ​രി​ത കേ​ര​ള മി​ഷ​ന്‍ ജി​ല്ലാ കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ര്‍. രാ​ജേ​ഷ് , പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ ല​ത ചെ​റി​യാ​ന്‍, ക്രി​സ്റ്റ​ഫ​ര്‍ ദാ​സ്, സാ​റാ​മ്മ ഷാ​ജ​ന്‍, മെം​ബ​ര്‍​മാ​രാ​യ മോ​ളി ജോ​സ​ഫ്, സു​ന​തി ഫി​ലി​പ്പ്, ഫി​ലി​പ്പോ​സ് സ്ക​റി​യ, ഹ​രി​ത കേ​ര​ള മി​ഷ​ന്‍ പ​ഞ്ചാ​യ​ത്ത് കോ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​ഐ. ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.