ഓ​ർ​മ​ദി​നാ​ച​ര​ണം ന​ട​ന്നു
Sunday, November 17, 2019 11:02 PM IST
തി​രു​വ​ല്ല: റോ​ഡ് അ​പ​ക​ട​ങ്ങ​ളി​ൽ മ​ര​ണപ്പെ​ട്ട​വ​രു​ടെ അ​ന്താ​രാ​ഷ്ട്ര ഓ​ർ​മ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ല്ല ജോ​യി​ന്‍റ് ആ​ർ​ടി ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ അ​ഞ്ച് യു​വാ​ക്ക​ളു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ ടി​കെ റോ​ഡി​ൽ കു​മ്പ​നാ​ട് പൊ​ട്ടി​പ്പാ​റ വ​ള​വി​ൽ അ​പ​ക​ട​ത്തി​ന്‍റെ ഓ​ർ​മ​ദി​നാ​ച​ര​ണം ന​ട​ത്തി.
ഇ​ര​വി​പേ​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​പ​ക​ട സ്ഥ​ല​ത്തി​ന​ടു​ത്ത് സം​ഘ​ടി​പ്പി​ച്ച ഓ​ർ​മ​ദി​നാ​ച​ര​ണ ച​ട​ങ്ങി​ൽ ജോ​യി​ന്‍റ് ആ​ർ​ടി​ഒ എ​ൻ.​സി. അ​ജി​ത് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. രാ​ജീ​വ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പ​ക്ട​ർ അ​നൂ​പ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, വി​വി​ധ രാ​ഷ്ട്രി​യ പ്ര​തി​നി​ധി​ക​ൾ, അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് യോ​ഗം അ​വ​സാ​നി​ച്ച​ത്. ‌