ന​ഗ​ര​ത്തി​ൽ വെ​ള്ളം മു​ട​ങ്ങി​യി​ട്ട് നാ​ലു​ദി​വ​സം, ജ​ല​അ​ഥോ​റി​റ്റി ഓ​ഫീ​സി​ൽ ഉ​പ​രോ​ധം
Monday, November 18, 2019 10:52 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ൽ ജ​ല​വി​ത​ര​ണം പൂ​ർ​ണ​മാ​യി നി​ല​ച്ചി​ട്ട് ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ട​തോ​ടെ പ്ര​തി​ഷേ​ധം ക​ന​ത്തു. ന​ഗ​ര​ത്തി​ന്‍റെ ഒ​ട്ടു​മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ല​വി​ത​ര​ണം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. പൈ​പ്പ് പൊ​ട്ടി​യും മ​റ്റും മു​ട​ങ്ങി​യ ജ​ല​വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​ർ ശ്ര​മി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​ത്. റോ​ഡു പ​ണി ക​ഴി​ഞ്ഞു മാ​ത്ര​മേ പൈ​പ്പ് പു​നഃ​സ്ഥാ​പി​ക്ക​ൽ ക​ഴി​യൂ​വെ​ന്നാ​ണ് നി​ല​പാ​ട്.

പ​ന്പിം​ഗി​നേ തു​ട​ർ​ന്നു​ള്ള സ​മ്മ​ർ​ദം കാ​ര​ണം തു​ട​ർ​ച്ച​യാ​യ പൈ​പ്പ് പൊ​ട്ട​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യ​താ​യി ജ​ല​അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ പ​റ​യു​ന്നു.ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ല​ട​ക്കം ജ​ല​വി​ത​ര​ണം നി​ല​ച്ച​തോ​ടെ രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും പ്ര​തി​സ​ന്ധി​യി​ലാ​യി. ക​ള​ക്ട​റേ​റ്റ്, ക​ഐ​സ്ആ​ർ​ടി​സി, പ്ര​സ്ക്ല​ബ്, മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ, സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ ഭാ​ഗ​ങ്ങ​ളി​ല​ട​ക്കം ജ​ല​വി​ത​ര​ണം നി​ല​ച്ചു. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​യും ന​ഗ​ര​ത്തി​ലെ ചി​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ​യും ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ജ​ല​വി​ത​ര​ണം മു​ട​ങ്ങി​യ​ത് ബാ​ധി​ച്ചു. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ അ​ട​ക്കം മാ​റ്റി​വ​ച്ചു. ചെ​യ​ർ​പേ​ഴ്സ​ണ്‍ റോ​സ് ലി​ൻ സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൗ​ണ്‍​സി​ല​ർ​മാ​ർ ഇ​ന്ന​ലെ ജ​ല​അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റെ ഉ​പ​രോ​ധി​ച്ചു.

വൈ​സ് ചെ​യ​ർ​മാ​ൻ എ. ​സ​ഗീ​ർ, മു​ൻ വൈ​സ് ചെ​യ​ർ​മാ​ൻ പി.​കെ. ജേ​ക്ക​ബ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ റോ​ഷ​ൻ നാ​യ​ർ, പി.​കെ. അ​നീ​ഷ്, സി​ന്ധു അ​നി​ൽ, ബീ​നാ ഷെ​രീ​ഫ്, അ​ശോ​ക് കു​മാ​ർ, അ​ൻ​സാ​ർ മു​ഹ​മ്മ​ദ്, ശോ​ഭാ കെ. ​മാ​ത്യു, ആ​മി​ന ഹൈ​ദ​രാ​ലി, സ​സ്യ സ​ജീ​വ്, സ​ജി​നി മോ​ഹ​ൻ, അം​ബി​ക വേ​ണു, സു​ശീ​ല പു​ഷ്പ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ജ​ല​വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ലേ​ക്ക് ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന ഉ​റ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച​തെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ണ്‍ റോ​സ്്ലി​ൻ സ​ന്തോ​ഷും ടൗ​ണ്‍ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ പി.​കെ. ജേ​ക്ക​ബും പ​റ​ഞ്ഞു. ‌