വേ​ദി​ക​ൾ സാം​സ്കാ​രി​ക നാ​യ​ക​രു​ടെ പേ​രി​ൽ ‌
Monday, November 18, 2019 10:54 PM IST
റാ​ന്നി: ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഒ​ന്പ​തു വേ​ദി​ക​ളും സാം​സ്കാ​രി​ക, സാ​ഹി​ത്യ നാ​യ​ക​രു​ടെ പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടും. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ലെ പ​ന്ത​ലാ​ണ് ഒ​ന്നാം​വേ​ദി. സ്വാ​തി തി​രു​നാ​ൾ ന​ഗ​റെ​ന്നാ​ണ് പ്ര​ഥ​മ​വേ​ദി​യെ നാ​മ​ക​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.
വേ​ദി ര​ണ്ട് പി​എം റോ​ഡി​ന് എ​തി​ർ​വ​ശ​ത്തു​ള്ള കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ഓ​ഡി​റ്റോ​റി​യം ക​വി ക​ട​മ്മ​നി​ട്ട രാ​മ​കൃ​ഷ്ണ​ന്‍റെ പേ​രി​ലാ​ണ്.
തൊ​ട്ട​ടു​ത്ത എ​സ്എ​ൻ​ഡി​പി ഓ​ഡി​റ്റോ​റി​യ​മാ​ണ് മൂ​ന്നാം വേ​ദി. തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ൻ ന​ഗ​റാ​ണ്. എം​എ​സ്എ​ച്ച്എ​സ്എ​സ് ഓ​ഡി​റ്റോ​റി​യം നാ​ലാം വേ​ദി കു​ഞ്ച​ൻ ന​ന്പ്യാ​ർ ന​ഗ​റാ​ണ്. എം​എ​സ്എ​ച്ച്എ​സ്എ​സി​ലെ അ​ഞ്ചാം വേ​ദി ചെ​റു​ശേ​രി ന​ഗ​റും എം​എ​സ്ടി​ടി​ഐ ഓ​ഡി​റ്റോ​റി​യ​ത്തി​ലെ ആ​റാം വേ​ദി കു​ഞ്ഞു​ണ്ണി മാ​ഷ് ന​ഗ​റു​മാ​ണ്.
സ്കൂ​ളി​നു സ​മീ​പ​ത്തെ പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ലെ ഏ​ഴാം വേ​ദി ശ​ക്തി​ഭ​ദ്ര ന​ഗ​റാ​ണ്. എ​ച്ച്എ​സ്എ​സ് മി​നി ഓ​ഡി​റ്റോ​റി​യ​ത്തി​ലെ എ​ട്ടാം​വേ​ദി
സ​ര​സ​ക​വി മൂ​ലൂ​ർ ന​ഗ​റും സ്കൂ​ൾ മെ​യി​ൻ ബി​ൽ​ഡിം​ഗ് ഹാ​ളി​ലെ ഒ​ന്പ​താം​വേ​ദി കെ.​വി. സൈ​മ​ണ്‍ ന​ഗ​റു​മാ​യി അ​റി​യ​പ്പെ​ടും.