ഭൂ​മി​ക്കൊ​രു ച​ര​മ​ഗീ​തം ക​ഥാ​പ്ര​സം​ഗം വേ​ദി​യി​ൽ
Thursday, November 21, 2019 10:48 PM IST
റാ​ന്നി: ഒ​എ​ൻ​വി​യു​ടെ ’ഭൂ​മി​ക്കൊ​രു ച​ര​മ​ഗീ​തം’ എ​ന്ന ക​വി​ത​യെ ക​ഥാ​പ്ര​സം​ഗ​മാ​ക്കി വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ച് വ​ക​യാ​ർ സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ലെ ഹ​ന്ന മേ​രി ഷി​ബു​വി​നും സം​ഘ​ത്തി​നും യു​പി വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം.
ക​വി​ത​യി​ലു​യ​ർ​ത്തു​ന്ന ആ​ശ​യ​ങ്ങ​ളെ സാ​മൂ​ഹി​ക​മാ​യ വെ​ല്ലു​വി​ളി​ക​ളോ​ടു കൂ​ട്ടി​യോ​ജി​പ്പി​ച്ച് തന്മയ​ത്വ​ത്തോ​ടെ അ​വ​ത​രി​പ്പി​ച്ച ക​ഥാ​പ്ര​സം​ഗം ശ്ര​ദ്ധേ​മാ​യി.
ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ഹ​ന്ന​യോ​ടൊ​പ്പം എ. ​അ​ർ​ജു​ൻ, ജോ​ഷി ഷെ​യ്സ്, ഷാ​ലോം റെ​ജി, അ​ന​ന്തു സു​രേ​ഷ് എ​ന്നീ കു​ട്ടി​ക​ളാ​ണ് വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ‌