ച​ർ​ച്ച് ആ​ക്ട് ഭ​ര​ണ​ഘ​ട​നാ അ​വ​കാ​ശ​ങ്ങ​ളി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റം: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മാ​ധ്യ​മ ക​മ്മീ​ഷ​ൻ
Wednesday, December 4, 2019 11:40 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ളി​ലെ 25, 26 വ​കു​പ്പു​ക​ൾ വ​ഴി ഉ​റ​പ്പു ന​ൽ​കു​ന്ന മ​ത​സ്വാ​ത​ന്ത്ര്യ​ങ്ങ​ളി​ലും 29, 30 വ​കു​പ്പു​ക​ൾ വ​ഴി ഉ​റ​പ്പു​ന​ൽ​കു​ന്ന ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ളി​ലു​മു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ് ച​ർ​ച്ച് ആ​ക്ട് എ​ന്നും ഇ​ന്ത്യ​യി​ലെ വി​വി​ധ മ​ത​വി​ഭാ​ഗ​ങ്ങ​ളു​ടെ വി​ശ്വാ​സ​ങ്ങ​ളും ആ​ചാ​ര​ങ്ങ​ളും സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത് വ്യ​ക്തി​നി​യ​മ​ങ്ങ​ൾ വ​ഴി​യാ​ണെ​ന്നും കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മാ​ധ്യ​മ ക​മ്മീ​ഷ​ൻ.

കേ​ര​ള​ത്തി​ലെ അ​ന്പ​ത് ല​ക്ഷ​ത്തി​ൽ​പ​രം ക​ത്തോ​ലി​ക്കാ വി​ശ്വാ​സി​ക​ളു​ടെ വി​ശ്വാ​സ​വും ആ​ചാ​ര​ങ്ങ​ളും മാ​ത്ര​മ​ല്ല, കേ​ര​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ഘ​ട​ന​യും അ​ധി​കാ​ര​ങ്ങ​ളും നി​യ​ന്ത്രി​ക്ക​പ്പെ​ടു​ന്ന​ത് കാ​നോ​നി​ക നി​യ​മ​ങ്ങ​ളി​ലാ​ണ്. ഈ ​നി​യ​മ​ങ്ങ​ൾ​ക്ക് ഭ​ര​ണ​ഘ​ട​നാ സാ​ധു​ത ഉ​ണ്ടാ​യി​രി​ക്കെ ച​ർ​ച്ച് ആ​ക്ട് വ​ഴി ഇ​തി​ൽ ക​ട​ന്നു ക​യ​റാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം ക്രി​സ്ത്യ​ൻ വ്യ​ക്തി​നി​യ​മ​ങ്ങ​ളി​ലു​ള്ള ക​ട​ന്നു​ക​യ​റ്റം കൂ​ടി​യാ​ണ്.

മ​ത ധ​ർ​മ​സ്ഥാ​പ​നം എ​ന്ന രീ​തി​യി​ൽ ഉ​ന്ന​ത​മാ​യ ല​ക്ഷ്യ​ങ്ങ​ളു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ത്തോ​ലി​ക്ക സ​ഭ​യെ സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കേ​വ​ലം ട്ര​സ്റ്റാ​ക്കി മാ​റ്റാ​നു​ള്ള നീ​ക്കം സ​ഭാ വി​ശ്വാ​സി​ക​ൾ​ക്ക് ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല.

പ​ഴ​യ ബ്രി​ട്ടീ​ഷ് ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ഭി​ന്നി​പ്പി​ച്ചു ഭ​രി​ക്കു​ക എ​ന്ന ത​ന്ത്രം ഉ​പ​യോ​ഗി​ച്ച് സ​ഭാ വി​ശ്വാ​സി​ക​ളെ​യും കേ​ര​ള​ത്തി​ലെ വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളെ​യും ച​ർ​ച്ച് ആ​ക്ടി​ലൂ​ടെ ത​മ്മി​ല​ടി​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ങ്കി​ൽ അ​തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​രു​ക ത​ന്നെ ചെ​യ്യും.

ച​ർ​ച്ച് ആ​ക്ട് ന​ട​പ്പി​ലാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളി​ൽ നി​ന്ന് സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി പി​ൻ​മാ​റ​ണ​മെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ മാ​ധ്യ​മ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി പ്ര​ഫ. റോ​ണി കെ. ​ബേ​ബി ആ​വ​ശ്യ​പ്പെ​ ട്ടു.