സ​പ്ലൈ​കോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളും സൂ​പ്പ​ർ ബ​സാ​റു​ക​ളും തു​റ​ക്കും: മ​ന്ത്രി
Thursday, December 5, 2019 10:44 PM IST
കോ​ഴ​ഞ്ചേ​രി: സ്വ​കാ​ര്യ സം​രം​ഭ​ക​രെ​യും ആ​ഗോ​ള ഓ​ണ്‍​ലൈ​ന്‍ വ്യ​വ​സാ​യ ഭീ​മ​ന്മാ​രെ​യും നേ​രി​ടാ​ന്‍ സ​പ്ലൈ​കോ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളെ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളാ​ക്കു​മെ​ന്നു മ​ന്ത്രി പി.​തി​ലോ​ത്ത​മ​ന്‍. ഇ​തോ​ടൊ​പ്പം ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളെ സൂ​പ്പ​ര്‍ ബ​സാ​റു​ക​ളാ​യി മാ​റ്റു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കോ​ഴ​ഞ്ചേ​രി സ​പ്ലൈ​കോ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തി​രു​വ​ല്ല, പി​റ​വം, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ത്യാ​ധു​നി​ക രീ​തി​യി​ലു​ള്ള സ​പ്ലൈ​കോ സ്‌​റ്റോ​റു​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കും.

ഗൃ​ഹോ​പ​ക​ര​ണ സാ​ധ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തു പോ​ലെ പു​തി​യ മേ​ഖ​ല​ക​ളി​ലേ​ക്കു​കൂ​ടി സ​പ്ലൈ​കോ​യെ വ്യാ​പി​പ്പി​ക്കും.

സ​പ്ലൈ​കോ​യി​ല്‍ ല​ഭി​ക്കു​ന്ന ഭ​ക്ഷ്യ വ​സ്തു​ക്ക​ള്‍ റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ നി​ന്നു​കൂ​ടി ജ​ന​ങ്ങ​ള്‍​ക്കു ല​ഭ്യ​മാ​കു​ന്ന രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കും.

റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ ആ​രു​ടെ​യും ഔ​ദാ​ര്യ​മ​ല്ലെ​ന്നും അ​വ​കാ​ശ​മാ​ണെ​ന്നും ആ ​അ​വ​കാ​ശ​ത്തെ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ എ​ല്ലാ​വ​രും ശ്ര​മി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
കോ​ഴ​ഞ്ചേ​രി​യി​ലെ പ​ഴ​യ മാ​വേ​ലി സ്‌​റ്റോ​റി​നു പ​ക​രം ഉ​പ​ഭോ​ക്താ​വി​നു സാ​ധ​ന​ങ്ങ​ള്‍ സ്വ​യം തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​ത്തോ​ടു കൂ​ടി​യാ​ണു പു​തി​യ സ​പ്ലൈ​കോ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് പ്ര​വ​ര്‍​ത്തി​ക്കു​ക.

സ​ബ്സി​ഡി നി​ര​ക്കി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന പ​തി​നാ​ലി​നം അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍​ക്കു പു​റ​മെ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും മ​രു​ന്നു​ക​ളും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും വി​ല​ക്കു​റ​വി​ല്‍ ന​വീ​ക​രി​ച്ച മാ​വേ​ലി സൂ​പ്പ​ര്‍ സ്‌​റ്റോ​റി​ല്‍ ല​ഭ്യ​മാ​ണ്.
വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി ആ​ദ്യ വി​ല്പ​ന ന​ട​ത്തി.
സ​പ്ലൈ​കോ ചെ​യ​ര്‍​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ കെ.​എ​ന്‍ സ​തീ​ഷ്, ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം, ​കോ​ഴ​ഞ്ചേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ശ്യാം​മോ​ഹ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ് പ്ര​കാ​ശ് കു​മാ​ര്‍, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ എ.​പി ജ​യ​ന്‍,
ആ​ര്‍. അ​ജ​യ​കു​മാ​ര്‍, തോ​മ​സ് ജോ​ണ്‍, വി​ക്ട​ര്‍ ടി. ​തോ​മ​സ്, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ എം.​എ​സ്. ബീ​ന തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.