ജി​ല്ല​യി​ല്‍ ഗൃ​ഹോ​പ​ക​ര​ണ ശൃം​ഖ​ല​യ്ക്കാ​യി സ​പ്ലൈ​കോ ഷോ​റൂം തു​റ​ക്കും: മ​ന്ത്രി തി​ലോ​ത്ത​മ​ന്‍
Thursday, December 5, 2019 10:44 PM IST
ത​ണ്ണി​ത്തോ​ട്: ജി​ല്ല​യി​ല്‍ ഗൃ​ഹോ​പ​ക​ര​ണ ശൃം​ഖ​ല​യ്ക്കാ​യി മാ​ത്രം പു​തി​യ സ​പ്ലൈ​കോ ഷോ​റൂം തു​റ​ക്കു​മെ​ന്ന് മ​ന്ത്രി പി.​തി​ലോ​ത്ത​മ​ന്‍. ത​ണ്ണി​ത്തോ​ട് മാ​വേ​ലി സ്റ്റോ​റി​ന് പ​ക​ര​മാ​യി ഉ​പ​ഭോ​ക്താ​വി​ന് സ്വ​യം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ത്തോ​ടു കൂ​ടി അ​നു​വ​ദി​ച്ച സ​പ്ലൈ​കോ മാ​വേ​ലി സൂ​പ്പ​ര്‍ സ്റ്റോ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ആ​വ​ശ്യ​മാ​യ സ്ഥ​ലം വി​ട്ടു ന​ല്‍​കി​യാ​ല്‍ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍​ക്ക് മാ​ത്ര​മാ​യി ഷോ​റൂം കോ​ന്നി​യി​ല്‍ ത​ന്നെ തു​ട​ങ്ങാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ചെ​യ്യും.

എ​ല്ലാ ഉ​ത്പ​ന്ന​ങ്ങ​ളും ഒ​രു കു​ട​ക്കീ​ഴി​ല്‍ എ​ന്ന​താ​ണ് ല​ക്ഷ്യം. ക​ണ്ണ​ട വി​ല്പ​ന​യി​ലേ​ക്കു കൂ​ടി ക​ട​ക്കു​ന്ന​തി​നേ​ക്കു​റി​ച്ച് സ​പ്ലെ​കോ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. കേ​ര​ള ക​മ്പോ​ള​ത്തി​ല്‍ ഇ​ട​പെ​ട്ട് ക​മ്പോ​ള​ത്തെ നി​യ​ന്ത്രി​ക്കു​ക​യാ​ണ് സ​പ്ലൈ​കോ ഇ​പ്പോ​ള്‍ ചെ​യ്യു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ അ​ഭി​രു​ചി​ക​ളും ക​ച്ച​വ​ട രീ​തി​യും മാ​റി​യി​രി​ക്കു​ന്നു. കാ​ല​ത്തി​ന​നു​സ​രി​ച്ചു​ള്ള സ​പ്ലൈ​കോ​യു​ടെ മാ​റ്റ​മാ​ണ് കേ​ര​ള​ത്തി​ല്‍ ഉ​ണ്ടാ​യ വ​ള​ര്‍​ച്ച​യെ​ന്നും ഉ​പ​ഭോ​ക്താ​വി​ന് ഉ​ത്പ​ന്നം സ്വ​യം തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​വ​കാ​ശ​മാ​ണ് ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഗൃ​ഹോ​പ​ക​ര​ണ ശൃം​ഖ​ല കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യ​താ​ണ് ത​ണ്ണി​ത്തോ​ട്ടി​ല്‍ സ​പ്ലൈ​കോ മാ​വേ​ലി സ്റ്റോ​ര്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച​ത്. കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ണ്ണി​ത്തോ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി. അ​മ്പി​ളി ആ​ദ്യ വി​ല്‍​പ്പ​ന ന​ട​ത്തി. മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ സ​തീ​ഷ് ബാ​ബു, സീ​ത​ത്തോ​ട് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​നാ മു​ഹ​മ്മ​ദ് റാ​ഫി, വാ​ര്‍​ഡ് മെം​ബ​ര്‍ കെ.​വി സു​ഭാ​ഷ്, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ എ.​പി ജ​യ​ന്‍, പി.​ആ​ര്‍ ഗോ​പി​നാ​ഥ​ന്‍, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ എം.​എ​സ് ബീ​ന തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.