സോ​പാ​ന​ത്ത് മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്യ​ണം
Thursday, December 5, 2019 10:48 PM IST
ശ​ബ​രി​മ​ല: സ​ന്നി​ധാ​ന​ത്ത് സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പ​ന്ത​ലി​ല്‍ പ​ടി ക​യ​റു​ന്ന​തി​ന് മു​മ്പാ​യി മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്യ​ണ​മെ​ന്ന് സ​ന്നി​ധാ​നം പോ​ലീ​സ് സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ. ശ്രീ​നി​വാ​സ് അ​റി​യി​ച്ചു. ഇ​തി​ന് പ്ര​ചാ​ര​ണം ന​ല്‍​കാ​നാ​യി ഡി​ജി​റ്റ​ല്‍ ഡി​സ്പ്ലേ സ്ഥാ​പി​ക്കും.
കൂ​ടാ​തെ, ഡ്യൂ​ട്ടി​യി​ലു​ള്ള പോ​ലീ​സു​കാ​ര്‍ ഇ​ക്കാ​ര്യം തീ​ര്‍​ഥാ​ട​ക​രെ അ​റി​യി​ക്കും. മാ​ളി​ക​പ്പു​റ​ത്ത്നി​ന്ന് ഇ​റ​ങ്ങി​പ്പോ​കു​ന്ന​ത് വ​രെ മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം​ബോ​ര്‍​ഡ് എ​ക്സി​ക്യു​ട്ടി​വ് ഓ​ഫീ​സ​ര്‍ കൂ​ടി പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​ന​മാ​യാ​ണ് സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.