സ​ന്നി​ധാ​ന​ത്ത് കേ​ന്ദ്ര, സം​സ്ഥാ​ന പോ​ലീ​സ് സേ​ന​യു​ടെ റൂ​ട്ട്മാ​ർ​ച്ച്
Thursday, December 5, 2019 10:48 PM IST
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ല്‍ സു​ര​ക്ഷാ സ​ന്നാ​ഹം ശ​ക്ത​മാ​ക്കി​യ​തി​ന്‍റെ ഭാ​ഗ​മാ​യി സ​ന്നി​ധാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലൂ​ടെ കേ​ന്ദ്ര-​കേ​ര​ള സേ​ന​ക​ള്‍ സം​യു​ക്ത റൂ​ട്ട് മാ​ര്‍​ച്ച് ന​ട​ത്തി.
ഇ​തോ​ടൊ​പ്പം ബോം​ബ് ഡി​സ്പോ​സ​ല്‍ ആ​ന്‍​ഡ് ഡി​റ്റ​ക്ഷ​ന്‍ സ്‌​ക്വാ​ഡ് വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി. നാ​ഷ​ന​ല്‍ ഡി​സാ​സ്റ്റ​ര്‍ റെ​സ്പോ​ണ്‍​സ് ഫോ​ഴ്സ് (എ​ന്‍​ഡി​ആ​ര്‍​എ​ഫ്), റാ​പ്പി​ഡ് ആ​ക്ഷ​ന്‍ ഫോ​ഴ്സ് (ആ​ര്‍​എ​എ​ഫ്), കേ​ര​ള പോ​ലീ​സ് സേ​ന, കേ​ര​ള പോ​ലീ​സി​ന്‍റെ ക​മാ​ന്‍​ഡോ​ക​ള്‍, റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് റെ​സ്‌​ക്യു ഫോ​ഴ്സ്, ക്വി​ക് റെ​സ്പോ​ണ്‍​സ് ടീം ​എ​ന്നീ സേ​നാ​വി​ഭാ​ഗ​ങ്ങ​ളാ​ണ് റൂ​ട്ട് മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്. സ​ന്നി​ധാ​നം പോ​ലീ​സ് സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ. ശ്രീ​നി​വാ​സ്, എ​ന്‍​ഡി​ആ​ര്‍​എ​ഫ് ഡെ​പ്യൂ​ട്ടി ക​മാ​ന്‍​ഡ​ന്‍റ് ജി.​വി​ജ​യ​ന്‍, ആ​ര്‍​എ​എ​ഫ് ഡെ​പ്യൂ​ട്ടി ക​മാ​ന്‍​ഡ​ന്‍റ് ജി. ​ദി​നേ​ശ്, ക​മാ​ന്‍​ഡോ ഇ​ന്‍​സ്പെ​ക്ട​ര്‍ വി.​ജി. അ​ജി​ത് കു​മാ​ര്‍, ഡ്യൂ​ട്ടി മ​ജി​സ്ട്രേ​റ്റ് എം.​പി. വി​നോ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.സ​ന്നി​ധാ​നം വാ​വ​ര്‍ ന​ട​യി​ല്‍​നി​ന്നാ​രം​ഭി​ച്ച റൂ​ട്ട് മാ​ര്‍​ച്ച് കൊ​പ്ര​ക്ക​ളം വ​ഴി പാ​ണ്ടി​ത്താ​വ​ളം ഉ​ര​ല്‍​ക്കു​ഴി വ​രെ പ​രി​ശോ​ധ​ന ന​ട​ത്തി. തു​ട​ര്‍​ന്ന് മാ​ഗു​ണ്ട നി​ല​യം വ​ഴി അ​ന്ന​ദാ​ന കേ​ന്ദ്ര​ത്തി​ലെ​ത്തി. അ​വി​ടെ​നി​ന്ന് ഭ​സ്മ​ക്കു​ളം, ബെ​യി​ലി പാ​ലം വ​ഴി ച​ന്ദ്രാ​ന​ന്ദ​ന്‍ റോ​ഡ് വ​ഴി മ​ര​ക്കൂ​ട്ട​ത്തി​ലെ​ത്തി.
തി​രി​ച്ച് ശ​രം​കു​ത്തി വ​ഴി വ​ലി​യ ന​ട​പ്പ​ന്ത​ലി​ല്‍ പ്ര​വേ​ശി​ച്ച് കൊ​പ്ര​ക്ക​ളം വ​ഴി പു​തി​യ ഫോ​റ​സ്റ്റ് ഐ​ബി വ​രെ മാ​ര്‍​ച്ച് ചെ​യ്ത് വാ​വ​ര് ന​ട​യി​ല്‍ സ​മാ​പി​ച്ചു. ഡി​സം​ബ​ര്‍ ആ​റി​ന് രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് സ​ന്നി​ധാ​ന​ത്ത് റൂ​ട്ട് മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്.