രാ​ജ്യാ​ന്ത​ര സോ​ഫ്റ്റ് ബോ​ൾ ക്ലി​നി​ക്ക് ആ​രം​ഭി​ച്ചു
Saturday, December 7, 2019 10:51 PM IST
പ​ത്ത​നം​തി​ട്ട; സോ​ഫ്റ്റ് ബോ​ൾ രം​ഗ​ത്ത് ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള മി​ക​ച്ച ക​ളി​ക്കാ​രെ​യും പ​രി​ശീ​ല​ക​രെ​യും ഒ​ഫീ​ഷ്യ​ൽ​സി​നെ​യും വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി കേ​ര​ള സോ​ഫ്റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന രാ​ജ്യാ​ന്ത​ര ത്രി​ദി​ന സി ​ലെ​വ​ൽ സോ​ഫ്റ്റ് ബോ​ൾ കോ​ച്ചിം​ഗ്, അം​പ​യ​റിം​ഗ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ കോ​ഴ്സ് പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ൽ ആ​രം​ഭി​ച്ചു. വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.പ്ര​മു​ഖ രാ​ജ്യാ​ന്ത​ര പ​രി​ശീ​ല​ക​രാ​യ കാ​ഥ​ർ സു​ൽ​ത്താ​ൻ ബി​ന്നും ഏ​ഷ്യ​ൻ പ​സ​ഫി​ക് റീ​ജി​യ​ൻ പ​രി​ശീ​ല​ക​യു​മാ​യ എ​ൻ.​ദി. വേ​ഫ​നു​മാ​ണ് മു​ഖ്യ​മാ​യും ക്ലാ​സു​ക​ൾ ന​യി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ സോ​ഫ്റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​ൻ സി​ഇ​ഒ പ്ര​വീ​ൺ അ​നോ​ക്ക​ർ, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അം​പ​യ​ർ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​നി​ൽ എ. ​ജോ​ൺ​സ​ൻ, വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ തു​ട​ങ്ങി​യ​വ​ർ അം​പ​യ​റിം​ഗ് സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചും ക്ലാ​സു​ക​ൾ ന​യി​ച്ചു.

ച​ട​ങ്ങി​ൽ കേ​ര​ള സോ​ഫ്റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ്പ​ർ​ജ​ൻ​കു​മാ​ർ, സെ​ക്ര​ട്ട​റി അ​നി​ൽ എ. ​ജോ​ൺ​സ​ൺ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടെ​ന്നി​സ​ൺ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ശോ​ശാ​മ്മ ജോ​ൺ, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ മാ​ത്യു പി. ​ജോ​സ​ഫ്, ബ​ർ​സാ​ർ ഡോ. ​സു​നി​ൽ ജേ​ക്ക​ബ്, പ്ര​ഫ.​മാ​ത്യു, ജി​ജോ കെ. ​ജോ​സ​ഫ്, സോ​ഫ്റ്റ്ബോ​ൾ രാ​ജ്യാ​ന്ത​ര കോ​ച്ച് കു​ഞ്ഞു​മോ​ൻ പ​ങ്കെ​ടു​ത്തു. ‌