ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Sunday, December 8, 2019 11:07 PM IST
റാ​ന്നി: ആ​ല​പ്പു​ഴ​യി​ൽ ഉ​ണ്ടാ​യ ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. റാ​ന്നി - മ​ന്ദി​രം അ​മ്പ​ല​ത്തി​ൽ കി​ഴ​ക്കേ​തി​ൽ പ​രേ​ത​നാ​യ സു​നി​ൽ കു​മാ​റി​ന്‍റെ മ​ക​ൻ വി​ഷ്ണു (20)വാ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ സു​ഹൃ​ത്തു​മൊ​ത്തു​ള്ള യാ​ത്ര​യി​ൽ,ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല ക​ത്തി​ക്കു​ഴി - മു​ഹ​മ്മ റോ​ഡി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന കോ​ന്നി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​വി​ഷ്ണു​വി​ന്‍റെ സം​സ്കാ​രം ഇ​ന്ന് 11 ന് ​വീ​ട്ടു​വ​ള​പ്പി​ൽ.
മാ​താ​വ്: ഗി​രി​ജ. സ​ഹോ​ദ​രി: വൈ​ഷ്ണ​വി. വി​ഷ്ണു ആ​ല​പ്പു​ഴ​യി​ൽ റൂ​ഫ് വ​ർ​ക്ക്ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.