പ്ലാ​സ്റ്റി​ക് വി​മു​ക്ത തി​രു​വ​ല്ല; ക​ർ​മ പ​ദ്ധ​തി​യു​മാ​യി എ​ൻ​സി​സി
Sunday, December 8, 2019 11:08 PM IST
തി​രു​വ​ല്ല: തി​രു​വ​ല്ല ന​ഗ​ര​ത്തെ പ്ലാ​സ്റ്റി​ക് വി​മു​ക്ത​മാ​ക്കാ​ൻ ക​ർ​മ​പ​ദ്ധ​തി​യു​മാ​യി തി​രു​വ​ല്ല മാ​ർ​ത്തോ​മ്മാ കോ​ള​ജ് എ​ൻ​സി​സി സം​ഘം. 15 വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന പ​ദ്ധ​തി​യി​ലെ ശു​ചി​ത്വ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം തി​രു​വ​ല്ല മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ പോ​ള​ചി​റ​യ്ക്ക​ൽ നി​ർ​വ​ഹി​ച്ചു.
തി​രു​വ​ല്ല മു​നി​സി​പ്പ​ൽ ആ​സ്ഥാ​നം മു​ത​ൽ തി​രു​വ​ല്ല മു​നി​സി​പ്പ​ൽ പാ​ർ​ക്ക് വ​രെ വി​ളം​ബ​ര ജാ​ഥ ന​ട​ത്തി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​വും​ഭാ​ഗ​ത്തെ കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് ശു​ചി​യാ​ക്കി പ്ലാ​സ്റ്റി​ക് വി​മു​ക്ത മേ​ഖ​ല​യാ​ക്കി. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ തി​രു​വ​ല്ല​യി​ലെ പൊ​തു​സ്ഥ​ല​ങ്ങ​ൾ, റോ​ഡു​ക​ൾ എ​ന്നി​ട​ങ്ങ​ളി​ൽ നി​ന്ന് പ്ലാ​സ്റ്റി​ക് ശേ​ഖ​രി​ക്കും.
വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചേ​ർ​ന്ന് ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ത​രം​തി​രി​ച്ച് മു​നി​സി​പ്പാ​ലി​റ്റി​ക്കു കൈ​മാ​റും.
ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തെ​രു​വു​നാ​ട​കം, പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം, പ്ലാ​സ്റ്റി​ക് വി​രു​ദ്ധ സ​ന്ദേ​ശ റാ​ലി തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ക്കും. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ലാ​സ്റ്റി​ക് വി​മു​ക്ത റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന് അ​വാ​ർ​ഡു ന​ൽ​കും.
ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മാ​ർ​ത്തോ​മ്മാ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ഐ​സി കെ. ​ജോ​ണ്‍, എം​ജി​എം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ഗി​രി​ജ,ല​ഫ്റ്റ​ന​ന്‍റ് റെ​യി​സ​ൻ സാം ​രാ​ജു, ഫ​സ്റ്റ് ഓ​ഫീ​സ​ർ ജ​നി ജോ​സ്, ആ​കാ​ശ് , വി​നീ​ത്, പൂ​ജ, എ​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എ​ൻ​സി​സി​യു​ടെ പ്ലാ​സ്റ്റി​ക് വി​മു​ക്ത സ​ന്ദേ​ശം ഉ​യ​ർ​ത്തി തെ​രു​വ് നാ​ട​കം സം​ഘ​ടി​പ്പി​ച്ചു. കു​റ്റ​പ്പു​ഴ, തി​രു​വ​ല്ല കെ​എ​സ്ആ​ർ​ടി​സി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് എ​ൻ​സി​സി കേ​ഡ​റ്റ്സ് തെ​രു​വ് നാ​ട​കം സം​ഘ​ടി​പ്പി​ച്ച​ത്.
കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സോ. ​ഐ​സി കെ. ​ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​സി​സി ഓ​ഫീ​സ​ർ ല​ഫ്റ്റ​ന​ന്‍റ് റെ​യി​സ​ൻ സാം ​രാ​ജു, ഹ​വീ​ൽ​ദാ​ർ കെ. ​വി​നോ​ദ്, വി​നീ​ത് വി​ശ്വ​നാ​ഥ്, റ്റി​ജോ രാ​ജ​ൻ, സി. ​ആ​കാ​ശ് , വി​ഷ്ണു സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.