വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ : 23 കു​ടും​ബ​ങ്ങ​ൾ​ക്ക് ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം
Saturday, December 14, 2019 11:12 PM IST
റാ​ന്നി: കെ​എ​സ്ഇ​ബി റാ​ന്നി നോ​ർ​ത്ത് സെ​ക്ഷ​ൻ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ പൂ​ഴി​ക്കു​ന്ന് - തേ​രി​ട്ട​മ​ട ഭാ​ഗ​ത്ത് 23 കു​ടും​ബ​ങ്ങ​ൾ​ക്ക് ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു. തേ​രി​ട്ട​മ​ട ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ പ​രി​ധി​യി​ൽ​പ്പെ​ടു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് അ​മി​ത​മാ​യി വൈ​ദ്യു​തി പ്ര​വ​ഹി​ച്ച​തി​നാ​ൽ നാ​ശം ന​ഷ്ട​മു​ണ്ടാ​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴി​നാ​ണ് സം​ഭ​വം. നാ​ട്ടു​കാ​ർ വി​വ​രം കെ​എ​സ്ഇ​ബി റാ​ന്നി നോ​ർ​ത്ത് ഓ​ഫീ​സി​ൽ വി​ളി​ച്ചു പ​റ​ഞ്ഞി​ട്ടു 15 മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷം ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് ത​ക​രാ​ർ പ​രി​ഹ​രി​ച്ച​ത്.
വൈ​ദ്യു​ത ബോ​ർ​ഡ് ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ മൂ​ലം വാ​ർ​ഡി​ലെ 23 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​ത്.
വൈ​ദ്യു​ത വ​കു​പ്പ് മ​ന്ത്രി ചീ​ഫ് എ​ൻ​ജി​നീ​യ​ർ, വൈ​ദ്യു​ത ഭ​വ​ൻ തി​രു​വ​ന​ന്ത​പു​രം ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ, കെ​എ​സ്ഇ​ബി പ​ത്ത​നം​തി​ട്ട എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ, കെ​എ​സ്ഇ​ബി പ​ത്ത​നം​തി​ട്ട ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ,കെ​എ​സ്ഇ​ബി റാ​ന്നി സൗ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ, കെ​എ​സ്ഇ​ബി റാ​ന്നി നോ​ർ​ത്ത് തു​ട​ങ്ങി​യ കെ​എ​സ്ഇ​ബി​യു​ടെ ഉ​ന്ന​താ​ധി​കാ​രി​ക​ൾ​ക്ക് നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി.
തേ​രി​ട്ട മ​ട ട്രാ​ൻ​സ്ഫോ​മ​ർ പ​രി​ധി ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാം ഭാ​ഗ​ങ്ങ​ളി​ലും ഇ​പ്പോ​ൾ കെ​എ​സ്ഇ​ബി അ​പ​ക​ട​ക​ര​മാ​യ പ​ഴ​യ ലൈ​നു​ക​ൾ മാ​റ്റി പു​തി​യ​വ സ്ഥാ​പി​ക്കു​ക​യാ​ണ്. ഇ​ത്ത​രം ജോ​ലി​ക​ൾ ക​രാ​ർ ന​ൽ​കു​ക​യാ​ണ്. കു​മ്പ​നാ​ട് സ്വ​ദേ​ശി​യാ​ണ് ഈ ​ഭാ​ഗ​ങ്ങ​ളി​ൽ ക​രാ​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.ക​രാ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം വൈ​ദ്യു​ത ബോ​ർ​ഡി​ലെ ഓ​വ​ർ​സീ​യ​റി​ൽ കു​റ​യാ​ത്ത ജീ​വ​ന​ക്കാ​ര​നും ഒ​പ്പം ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നി​യ​മം. ലൈ​ൻ മാ​റ്റി സ്ഥാ​പി​ച്ച​തി​നു ശേ​ഷം വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ച്ച​തി​ലെ അ​പാ​ക​ത​ക​ളാ​ണ് പ്ര​ശ്ന​ത്തി​ന് കാ​ര​ണം. വി​ഷ​യം ചൂ​ണ്ടി​ക്കാ​ട്ടി വെ​ള്ളി​യാ​ഴ്ച രാ​ത്രി ത​ന്നെ കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലേ​ക്ക് നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ചി​ട്ടും 15 മ​ണി​ക്കൂ​ർ പി​ന്നി​ട്ട് ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ച​ത്. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം നേ​രി​ട്ട 23 കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.
തോ​മ​സ് കെ.​കെ ക​ള്ളി​ക്കാ​ട്ടി​ൽ, പി.​സി മാ​ത്യു പ​ര​തോ​ട്ട​ത്തി​ൽ, തോ​മ​സ് കെ. ​ജോ​ർ​ജ്കോ​ട്ട​മ​ണ്ണി​ൽ, സി.​എം. ഫി​ലി​പ്പ് ച​ക്യാ​നി​ക്കു​ഴി​യി​ൽ, എം.​പി തോ​മ​സ്മു​ള്ളം​കു​ഴി​യി​ൽ, സി.​കെ ഫി​ലി​പ്പ് ച​ക്യാ​നി​ക്കു​ഴി​യി​ൽ., വ​ത്സ​ല പു​രു​ഷോ​ത്ത​മ​ൻ പു​തു​വേ​ലി​ൽ, ചെ​ല്ല​മ്മ പു​തു​വേ​ലി​ൽ, സു​മ​തി പു​തു​വേ​ലി​ൽ, ര​വി പി.​പി. പു​തു​വേ​ലി​ൽ, ഗോ​പാ​ല​ൻ പു​തു​വേ​ലി​ൽ, സ​ന്തോ​ഷ് ജേ​ക്ക​ബ് തോ​മ​സ് ച​ക്യാ​നി​ക്കു​ഴി​യി​ൽ, എം.​എ തോ​മ​സ് മു​ള്ളം​കു​ഴി​യി​ൽ, സു​ബാ​ഷ് മു​ള്ളം​കു​ഴി ത​ട​ത്തി​ൽ, വാ​സ​ന്തി ശ​ശി ചൂ​ര​ക്കു​ഴി​യി​ൽ, സു​ലോ​ച​ന മു​ള്ളം​കു​ഴി​ത​ട​ത്തി​ൽ, സി​ബി ഭാ​സ്ക്ക​ർ സി​ബി ഭ​വ​ൻ, ക​മ​ലാ​സ​ന​ൻ പാ​ലാം​പ​റ​മ്പി​ൽ, സി.​കെ കേ​ശ​വ​ൻ സ​രോ​വ​രം, നാ​ണു​ക്കു​ട്ട​ൻ പാ​ലാം​പ​റ​മ്പി​ൽ, രാ​ജ​പ്പ​ൻ പാ​ലാം​പ​റ​മ്പി​ൽ, കു​ഞ്ഞ​ൻ പാ​ലാം​പ​റ​മ്പി​ൽ, ഗോ​പി പി.​ടി പാ​ലാം​പ​റ​മ്പി​ൽ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ന​ശി​ച്ച​ത്.