പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ലൈ​ഫ് ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ കു​ടും​ബ സം​ഗ​മം ഇ​ന്ന്
Wednesday, January 15, 2020 10:48 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലെ ലൈ​ഫ് ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ കു​ടും​ബ​സം​ഗ​മ​വും അ​ദാ​ല​ത്തും റോ​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 10.30ന് ​ആ​ന്േ‍​റാ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ലൈ​ഫ്, പി​എം​എ​വൈ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ വി​വി​ധ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ സ്റ്റാ​ളു​ക​ൾ കു​ടും​ബ​സം​ഗ​മ​ത്തോ​ടൊ​പ്പ​മു​ള്ള അ​ദാ​ല​ത്തി​ൽ ഉ​ണ്ടാ​കും. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ റോ​സ് ലി​ൻ സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ എ.​സ​ഗീ​ർ, ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ കെ. ​ജാ​സിം കു​ട്ടി, റ​ജീ​ന ഷെ​രീ​ഫ്, സി​ന്ധു അ​നി​ൽ, സ​ജി കെ. ​സൈ​മ​ണ്‍, ശോ​ഭാ കെ.​മാ​ത്യു, ലൈ​ഫ് മി​ഷ​ൻ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ സി.​പി സു​നി​ൽ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ.​എം. മും​താ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.