മാ​ൻകൊ​മ്പും തോ​ക്കും കണ്ടെടുത്തു, ഒരാൾ പിടിയിൽ
Thursday, January 16, 2020 10:54 PM IST
തി​രു​വ​ല്ല: കോ​യി​പ്രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പു​റ​മ​റ്റം ക​മ്പി​നി​മ​ല കോ​ള​നി​യി​ൽ മീ​ൻ ചി​റ​പ്പാ​ട്ട് വീ​ട്ടി​ൽ ജോ​യി​യാ (55) ണ് ​ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വ​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്. മ​റ്റു നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ര​ഞ്ജി​ത്, ദി​ലു എ​ന്നി​വ​ർ ചേ​ർ​ന്ന് ത​ന്‍റെ വീ​ട്ടി​ൽ ഇ​വ ഒ​ളി​പ്പി​ച്ചു​വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന അ​റ​സ്റ്റി​ലാ​യ ജോ​യി മൊ​ഴി ന​ല്കി​യി​ട്ടു​ള്ള​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ മൂ​ന്നു മാ​സം മു​ന്പ് തി​രു​വ​ല്ല സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ്രാ​യ പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​ണ് ര​ഞ്ജി​ത്. തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​യാ​യ എ​ട്ട​പ്പ​ൻ മ​ഹേ​ഷി​നെ ഒ​ളി​വി​ൽ താ​മ​സി​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കി കൊ​ടു​ത്ത ദി​ലു​വി​നെ​തി​രെ മ​ണ്ണു മാ​ഫി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത​ട​ക്കം നി​ര​വ​ധി കേ​സു​ക​ളു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. സ​മീ​പ​കാ​ല​ത്ത് തി​രു​വ​ല്ല പോ​ലീ​സ് സ്റ്റേ​ഷ​ൻ ലി​മി​റ്റി​ൽ ഒ​രു അ​ടി​പി​ടി കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ് വ​രി​ക​യാ​ണ് ദി​ലു.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്.
ജോ​യി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
കോ​യി​പ്രം ഐ​എ​സ്എ​ച്ച്ഒ എ​ൻ. ഗി​രീ​ഷ്, എ​സ്ഐ​മാ​രാ​യ ആ​ർ. എ​സ്. ര​ഞ്‌​ജു, ബി. ​ര​മേ​ശ​ൻ, എ​എ​സ്ഐ​മാ​രാ​യ റ്റി.​ഡി. ഹ​രി​കു​മാ​ർ, ആ​ർ. അ​ജി​കു​മാ​ർ, സി​പി​ഒ​മാ​രാ​യ ശ്രീ​രാ​ജ്, ദീ​പു, സു​ജി​ത്ത് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.