ഗ​താ​ഗ​തം നിരോധിച്ചു
Monday, January 20, 2020 10:58 PM IST
മ​ല്ല​പ്പ​ള്ളി: കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന പാ​ടി​മ​ൺ- കോ​ട്ടാ​ങ്ങ​ൽ - ചു​ങ്ക​പ്പാ​റ-​ചാ​ലാ​പ്പ​ള​ളി റോ​ഡി​ൽ കോ​ട്ടാ​ങ്ങ​ൽ മു​ത​ൽ റോ​ഡ് പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ നാ​ളെ മു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കും. പാ​ടി​മ​ണ്ണി​ൽ നി​ന്നും ചു​ങ്ക​പ്പാ​റ​യ്ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ വാ​യ്പൂ​ര് ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും അ​ത്യാ​ൽ വ​ഴി​യും ചു​ങ്ക​പ്പാ​റ​യി​ൽ നി​ന്നും പാ​ടി​മ​ണ്ണി​ലേ​യ്ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ അ​ത്യാ​ൽ നി​ന്നും തി​രി​ഞ്ഞ് വാ​യ്പൂ​ര് വ​ഴി പാ​ടി​മ​ണ്ണി​ലേ​യ്ക്കും പോ​ക​ണ​മെ​ന്ന് മ​ല്ല​പ്പ​ള്ളി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര​ത്ത് ഉ​പ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.
കോ​ഴ​ഞ്ചേ​രി: മ​ണ്ണാ​റ​ക്കു​ള​ഞ്ഞി - കോ​ഴ​ഞ്ചേ​രി റോ​ഡി​ല്‍ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ല്‍ പാ​മ്പാ​ടി​മ​ണ്‍ വ​ണ്‍​വേ ട്രാ​ഫി​ക് റോ​ഡ് വ​ഴി​യു​ള​ള ഗ​താ​ഗ​തം ഇ​ന്നു മു​ത​ല്‍ താ​ത്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു. റാ​ന്നി ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പൊ​യ്യാ​നി​യി​ല്‍ ജം​ഗ്ഷ​നി​ലേ​ക്കു​ള​ള വ​ണ്‍ വേ ​റോ​ഡ് വ​ഴി പോ​ക​ണ​മെ​ന്ന് പി​ഡ​ബ്ല്യു​ഡി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ര്‍ അ​റി​യി​ച്ചു.