തോ​ട് കൈ​യേ​റി വ്യ​ക്തി സ്വ​ന്ത​മാ​ക്കി; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ര്‍ ‌
Tuesday, January 21, 2020 10:38 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​പ​രി​ധി​യി​ൽ തോ​ട് സ്വ​കാ​ര്യ വ്യ​ക്തി മ​ണ്ണി​ട്ടു നി​ക​ത്തി​യെ​ടു​ത്ത​താ​യി പ​രാ​തി.ടി​കെ റോ​ഡി​ല്‍ പു​ന്ന​ല​ത്ത് പ​ടി​ക്ക് സ​മീ​പ​മാ​ണ് റോ​ഡി​നോ​ട് ചേ​ര്‍​ന്നു​ള്ള തോ​ട് വ്യ​ക്തി മ​ണ്ണി​ട്ട് നി​ക​ത്തി​യ​ത്. സ​മീ​പ​മു​ള​ള പാ​ല​ശേ​രി കോ​ള​നി​യി​ലെ മ​ഴ​വെ​ള്ളം ഒ​ഴു​കു​ന്ന തോ​ടാ​ണി​ത്. ഈ ​തോ​ട് വ​ലി​യ​തോ​ട്ടി​ലാ​ണ് എ​ത്തി​ച്ചേ​രു​ന്ന​ത്.
മ​ഴ​ക്കാ​ല​ത്ത് ചു​രു​ളി​ക്കോ​ട്, പു​ന്ന​ല​ത്ത്പ​ടി മേ​ഖ​ല​യി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​ണ്. വെ​ള്ളം ഒ​ഴൂ​കി​പോ​കാ​ന്‍ ആ​കെ​യു​ള്ള തോ​ടാ​ണ് ഇ​പ്പോ​ള്‍ മ​ണ്ണി​ട്ട് നി​ക​ത്തി​യി​ട്ടു​ള്ള​ത്. തോ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള ഭൂ​മി​യി​ല്‍ കെ​ട്ടി​ടം പ​ണി​യു​ക​യാ​യി​രു​ന്നു വ്യ​ക്തി​യു​ടെ ല​ക്ഷ്യം. ഇ​തി​നാ​യി അ​ടി​ത്ത​റ കെ​ട്ടു​ന്ന​തി​നാ​യി വ​ന്‍ തോ​തി​ല്‍ മ​ണ്ണെ​ടു​ക്കു​ക​യാ​ണ് ആ​ദ്യം ചെ​യ്ത​ത്. 12 അ​ടി താ​ഴ്ച​യി​ൽ മ​ണ്ണെ​ടു​ക്കാ​ന്‍ ജി​യോ​ള​ജി വ​കു​പ്പ് അ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. എ​ടു​ത്ത മ​ണ്ണി​ന്‍റെ ഒ​രു​ഭാ​ഗ​മാ​ണ് തോ​ടു നി​ക​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച​ത്. ബാ​ക്കി​യു​ള്ള മ​ണ്ണ് കു​ന്നു​കൂ​ടി കി​ട​ക്കു​ക​യാ​ണ്. ഇ​ത് ക​ട​ത്താ​ൻ ശ്ര​മ​മു​ള്ള​താ​യും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ​ക്കും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ‌