കോ​ൺ​കോ​ഡ് പാ​ലം അ​പ്രോ​ച്ച് റോ​ഡി​നു സ്ഥ​ല​മേ​റ്റെ​ടു​ക്കും ‌
Tuesday, January 21, 2020 10:43 PM IST
തി​രു​വ​ല്ല: ആ​ല​പ്പു​ഴ - പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന കോ​ൺ​കോ​ഡ് പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ക്കാ​ൻ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​തി​ൽ എ​ൽ​ഡി​എ​ഫ് പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി യോ​ഗം സ​ർ​ക്കാ​രി​നെ അ​നു​മോ​ദി​ച്ചു.
2017-18 ബ​ജ​റ്റി​ൽ കി​ഫ്‌​ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കോ​ൺ​കോ​ഡി​ൽ പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് 15 കോ​ടി അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ സാ​ങ്കേ​തി​ക കാ​ര്യ​ങ്ങ​ളും മ​റ്റും പൂ​ർ​ത്തീ​ക​രി​ച്ചെ​ങ്കി​ലും സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ ത​ട​സ​പ്പെ​ട്ടു.
അ​തു പ​രി​ഹ​രി​ക്കാ​നാ​ണ് ഇ​പ്പോ​ൾ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ‌