ചാ​ത്ത​ങ്ക​രി ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ന്‍റെ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ബ്ലോ​ക്കി​ന് 70 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു
Saturday, January 25, 2020 10:59 PM IST
ചാ​ത്ത​ങ്ക​രി: ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ന്‍റെ ഒ​പി കം ​അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ബ്ലോ​ക്കി​ന്‍റെ ആ​ദ്യ​ഘ​ട്ട നി​ര്‍​മാ​ണ​ത്തി​ന് 70 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​കാ മോ​ഹ​ന്‍ അ​റി​യി​ച്ചു. 1.25 കോ​ടി രൂ​പ​യു​ടെ ഒ​രു മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ത​യാ​റാ​ക്കി എ​ന്‍​എ​ച്ച്എ​മ്മി​ന് സ​മ​ര്‍​പ്പി​ക്കാ​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗം തീ​രു​മാ​നി​ച്ചു.

എ​ന്‍​എ​ച്ച്എ​മ്മി​ന്‍റെ ഫ​ണ്ടി​ല്‍ നി​ന്നും ഇ​പ്പോ​ള്‍ അ​നു​വ​ദി​ച്ച 70 ല​ക്ഷം രൂ​പ കി​ഴി​ച്ച് ബാ​ക്കി ക​ണ്ടെ​ത്തേ​ണ്ട തു​ക ജി​ല്ല-​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ല്‍ നി​ന്നോ എം​എ​ല്‍​എ, എം​പി ഫ​ണ്ടി​ല്‍ നി​ന്നോ ക​ണ്ടെ​ത്താ​നും തീ​രു​മാ​നി​ച്ചു.പു​തി​യ ബ്ലോ​ക്കി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് പ്ര​ത്യേ​ക മു​റി​ക​ള്‍, ലാ​ബ്,ഫാ​ര്‍​മ​സി, നേ​ഴ്‌​സിം​ഗ് റൂം, ​ഡ്ര​സിം​ഗ് റൂം, ​പേ​ഷ്യ​ന്‍റ് വെ​യി​റ്റിം​ഗ് ഏ​രി​യ, ഓ​ഫീ​സ് തു​ട​ങ്ങി​യ​വ നി​ര്‍​മി​ക്കാ​നാ​ണ് തീ​രു​മാ​നം. ഓ​രോ വ​ര്‍​ഷ​വും ഉ​ണ്ടാ​കു​ന്ന വെ​ള്ള​പ്പൊ​ക്കം മൂ​ലം നി​ര​വ​ധി ദി​വ​സ​ങ്ങ​ള്‍ ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ക​ഴി​ഞ്ഞ മ​ഹാ പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ പൂ​ര്‍​ണ​മാ​യും എ​ല്ലാം ന​ഷ്ട​പ്പെ​ട്ട ഏ​ക സി​എ​ച്ച്സി ചാ​ത്ത​ങ്ക​രി​യി​ലെ ആ​യി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ പ​ഴ​യ കെ​ട്ടി​ടം ബ​ല​ക്ഷ​യ​മാ​യ​തി​നാ​ല്‍ പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​ന് അ​ടു​ത്ത ഭ​ര​ണ​സ​മി​തി യോ​ഗം തീ​രു​മാ​നി​ക്കും.

തു​ട​ര്‍​ന്ന് ഉ​ട​ന്‍​ത​ന്നെ ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​ക്കി ത​യാ​റാ​ക്കു​ന്ന മാ​സ്റ്റ​ര്‍ പ്ലാ​ന്‍ അ​നു​സ​രി​ച്ച് ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. യോ​ഗ​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​കാ മോ​ഹ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ന്‍​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​എ​ബി സു​ഷ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ മേ​രി ചെ​റി​യാ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ -ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​രാ​യ സൂ​സ​മ്മ പൗ​ലോ​സ്, ബി​നി​ല്‍ കു​മാ​ര്‍, അം​ഗ​ങ്ങ​ളാ​യ ഈ​പ്പ​ന്‍ കു​ര്യ​ന്‍, സ​തീ​ഷ് ചാ​ത്ത​ങ്ക​രി, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​സു​നി​താ കു​മാ​രി, ഡോ. ​മാ​മ്മ​ന്‍ ചെ​റി​യാ​ന്‍, എ​ന്‍​എ​ച്ച്എം എ​ൻ​ജി​നീ​യ​ര്‍ ടോം ​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.