അ​ന്തി​ച്ചി​റ ഏ​ലാ​യി​ൽ കി​ള​മ​ത്സ​രം ന​വ്യാ​നു​ഭ​വ​മാ​യി
Sunday, February 16, 2020 11:08 PM IST
അ​ടൂ​ര്‍: കി​സാ​ൻ സ​ഭ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​റ​ത്ത്, അ​ന്തി​ച്ചി​റ​യി​ൽ സം​ഘ​ടി​പ്പി​ച്ച കി​ള​മ​ത്സ​രം ന​വ്യാ​നു​ഭ​വ​മാ​യി. മ​നു​ഷ്യ ജീ​വ​നു​ള്ളി​ട​ത്തോ​ളം കാ​ലം മ​ണ്ണി​ന്‍റെ മ​ഹ​ത്വം നി​ല​നി​ല്‍​ക്കു​മെ​ന്ന് മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത കി​സാ​ന്‍ സ​ഭാ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. ജ​യ​ന്‍ പ​റ​ഞ്ഞു.

കി​സാ​ന്‍ സ​ഭ​യു​ടെ സം​സ്ഥാ​ന സ​മ്മേ​ള​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ണ് സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​യും കൃ​ഷി ശാ​സ്ത്ര​ജ്ഞ​ന്‍​മാ​രെ​യും പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ടു​ള്ള ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​മെ​ന്ന് ജ​യ​ൻ പ​റ​ഞ്ഞു.

കി​സാ​ന്‍ സ​ഭാ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് മ​ണ​ക്കാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് അ​മ്പാ​ടി, കി​സാ​ൻ സ​ഭ ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ആ​ര്‍. രാ​ജേ​ന്ദ്ര​ന്‍ പി​ള്ള, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഏ​ഴം​കു​ളം നൗ​ഷാ​ദ്, സി​പി​ഐ ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വം​ഗ​ങ്ങ​ളാ​യ റ്റി.​മു​രു​കേ​ഷ് അ​രു​ൺ കെ.​എ​സ്. മ​ണ്ണ​ടി, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ബാ​ബു ച​ന്ദ്ര​ൻ, കെ.​പ​ത്മി​നി​യ​മ്മ, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ക​വി​രാ​ജ്, റ്റി.​ആ​ർ. ബി​ജു, ഷാ​ജി തോ​മ​സ്, എ​സ്.​അ​ച്യു​ത​ൻ, സ​ജി കൊ​ക്കാ​ട്ട്, ഷാ​ജി അ​ന്തി​ച്ചി​റ അ​മൃ​ത​രാ​ജ്, അ​നി​ൽ മ​ണ​ക്കാ​ല തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. കി​ള മ​ത്സ​ര​ത്തി​ല്‍ ഭാ​സ്ക​ര​ൻ പൂ​ക്കോ​ട്ട്, മ​നു​വേ​ൽ ച​രു​വി​ള എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു.