ന​ഗ​ര​ത്തി​ൽ ജ​ല​വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കും, പൊ​തു​ജ​ലം ദു​രു​പ​യോ​ഗി​ച്ചാ​ൽ ന​ട​പ​ടി
Tuesday, February 18, 2020 11:03 PM IST
പ​ത്ത​നം​തി​ട്ട: പൊ​തു​ടാ​പ്പി​ൽ നി​ന്നും ജ​ലം ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജ​ല​അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ബി. ​മ​നു.
പൊ​ട്ടി​യ പൈ​പ്പു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പി​ഡ​ബ്ല്യു​ഡി സ​ഹാ​യ​ത്തോ​ടെ പൂ​ർ​ത്തീ​ക​രി​ച്ച് ജ​ല​വി​ത​ര​ണം സു​ഗ​മ​മാ​ക്കു​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ൽ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.
കാ​ല​ഹ​ര​ണ​പ്പെ​ട്ട പൊ​തു​ടാ​പ്പു​ക​ൾ, പൈ​പ്പു​ക​ൾ എ​ന്നി​വ മാ​റ്റി സ്ഥാ​പി​ക്കും. കോ​ട്ട​പ്പാ​റ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.
ന​ഗ​ര​സ​ഭ​യി​ലെ ക​ല്ല​റ​ക്ക​ട​വ്, പ​ന്പൂ​രി​പ്പാ​റ, ചു​ട്ടി​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും പാ​ര​ൽ​ഭാ​ഗ​ത്ത് പൊ​തു​ടാ​പ്പ് സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​ണ്ടാ​യി. മ
ു​ണ്ടു​കോ​ട്ട​യ്ക്ക​ൽ, കൈ​ര​ളി​പു​രം ഭാ​ഗ​ങ്ങ​ലി​ൽ മു​ട​ങ്ങി​യ ജ​ല​വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കു​ക, അ​ഞ്ച​ക്കാ​ല​ഭാ​ഗ​ത്ത് വാ​ൽ​വ് സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ക്ക​പ്പെ​ട്ടു.
ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ റോ​സ്്ലി​ൻ സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ കെ. ​ജാ​സിം​കു​ട്ടി, സി​ന്ധു അ​നി​ൽ, സ​ജി കെ. ​സൈ​മ​ൺ,
കൗ​ൺ​സി​ല​ർ​മാ​രാ​യ റോ​ഷ​ൻ നാ​യ​ർ, പി.​കെ. അ​നീ​ഷ്, ദീ​പു ഉ​മ്മ​ൻ, പി.​വി. അ​ശോ​ക് കു​മാ​ർ, അം​ബി​ക വേ​ണു, സ​ജി​നി മോ​ഹ​ന​ൻ, ബീ​ന ഷെ​രീ​ഫ്, അ​ൻ​സ​ർ മു​ഹ​മ്മ​ദ്, ജ​ല​അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ കെ.​ഐ. നി​സാ​ർ, സ​തി കു​മാ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.