അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​നപാ​ത​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ തി​രു​വ​ല്ല വ​രെ നി​ർ​മാ​ണം
Thursday, February 20, 2020 10:52 PM IST
തി​രു​വ​ല്ല: കി​ഫ്ബി പ്ര​വൃത്തി​ക​ളു​ടെ ആ​ദ്യ സം​രം​ഭ​മാ​യ അ​മ്പ​ല​പ്പു​ഴ - തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10 ന് ​പൊ​ടി​യാ​ടി ജം​ഗ്ഷ​നി​ല്‍ മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍ നി​ര്‍​വ​ഹി​ക്കും.

മാ​ത്യു ടി ​തോ​മ​സ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് മു​ഖ്യാ​തി​ഥി​യാ​കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി എ​ന്നി​വ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ ഡാ​ര്‍​ലി​ന്‍ കാ​ര്‍​മ​ലി​റ്റ ഡി​ക്രൂ​സ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ക്കും.

അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യു​ടെ ആ​ദ്യ​ഘ​ട്ടം അ​മ്പ​ല​പ്പു​ഴ മു​ത​ല്‍ തി​രു​വ​ല്ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പൊ​ടി​യാ​ടി വ​രെ​യു​ള്ള 22.56 കി​ലോ​മീ​റ്റ​ര്‍ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണു പൂ​ര്‍​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 70.75 കോ​ടി രൂ​പ​യാ​ണ് ആ​ദ്യ​ഘ​ട്ട നി​ർ​മാ​ണ ചെല​വ്. റ​ബ​ര്‍, പ്ലാ​സ്റ്റി​ക്, ക​യ​ര്‍ ഭൂ​വ​സ്ത്രം, കോ​ണ്‍​ക്രീ​റ്റ് ഡ​ക്റ്റു​ക​ള്‍ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡു നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടാം ഘ​ട്ടം പൊ​ടി​യാ​ടി മു​ത​ല്‍ തി​രു​വ​ല്ല വ​രെ​യു​ള്ള റോ​ഡാ​ണ് പു​ന​ര്‍​നി​ർ​മി​ക്കു​ന്ന​ത്. 86 കോ​ടി രൂ​പ ഫ​ണ്ട് ഇ​തി​നാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി, പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​കാ മോ​ഹ​ന്‍ കു​മാ​ര്‍, നെ​ടു​മ്പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ല്‍​കു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സാം ​ഈ​പ്പ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എം. ​ബി​നീ​ഷ് കു​മാ​ര്‍, നെ​ടു​മ്പ്രം ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ രാ​ജ​ശ്രീ, ശ്രീ​ദേ​വി സ​തീ​ഷ് കു​മാ​ര്‍, പി​ഡ​ബ്ല്യു​ഡി സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ര്‍ ഇ​ന്‍-​ചാ​ര്‍​ജ് ബി. ​വി​നു, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ ആ​ര്‍. അ​നി​ല്‍​കു​മാ​ര്‍, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.