കെ​എ​എ​സ് പ​രീ​ക്ഷ ജി​ല്ല​യി​ൽ 52 കേ​ന്ദ്ര​ങ്ങ​ൾ ‌
Friday, February 21, 2020 10:58 PM IST
പ​ത്ത​നം​തി​ട്ട: ഇ​ന്നു ന​ട​ക്കു​ന്ന കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ​ർ​വീ​സ് പ്രാ​ഥ​മി​ക പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി ജി​ല്ല​യി​ൽ 52 പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ. ആ​ദ്യ പ​രീ​ക്ഷ രാ​വി​ലെ 10നു ​ര​ണ്ടാ​മ​ത്തെ പ​രീ​ക്ഷ ഉ​ച്ച​ക​ഴി​ഞ്ഞ് 1.30നു​മാ​ണ്.
ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ രാ​വി​ലെ 9.45നും 1.15​നും മു​ന്പാ​യി പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. പ​രീ​ക്ഷ​യ്ക്കു​ള്ള ബെ​ല്ല​ടി​ച്ചു ക​ഴി​ഞ്ഞാ​ൽ ആ​രെ​യും ഹാ​ളി​ൽ പ്ര​വേ​ശി​പ്പി​ക്കി​ല്ല. ര​ണ്ടു നി​റ​ത്തി​ലു​ള്ള ചോ​ദ്യ​ക്ക​ട​ലാ​സു​ക​ളാ​ണ് ര​ണ്ട് പ​രീ​ക്ഷ​ക​ൾ​ക്കാ​യി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ര​ണ്ടു പേ​പ്പ​റു​ക​ളി​ലാ​യി 200 മാ​ർ​ക്കാ​ണ് പ​ര​മാ​വ​ധി ന​ൽ​കു​ന്ന​ത്.
പി​എ​സ്്സി ക​ർ​ശ​ന നി​രീ​ക്ഷ​ണ​മാ​ണ് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. എ​ല്ലാ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും പി​എ​സ്്സി ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​ത്യേ​കം നി​യ​മി​ച്ചി​ട്ടു​ണ്ട്. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങു​ന്ന സ്ക്വാ​ഡ് പ​രി​ശോ​ധ​ന​യ്ക്കു​മെ​ത്തും. ‌