കാ​ടു​വി​ട്ട് മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലേ​ക്ക്, ജ​ന​ജീ​വി​തം ഭീ​ഷ​ണി​യി​ൽ ‌
Tuesday, February 25, 2020 11:05 PM IST
ത​ണ്ണി​ത്തോ​ട്: കാ​ട്ടു​പ​ന്നി​ക്കും ആ​ന​യ്ക്കും പി​ന്നാ​ലെ പു​ലി​യും ഗ്രാ​മീ​ണ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു. മ​ണ്ണീ​റ ത​ല​മാ​നം പ്ര​ദേ​ശ​ങ്ങ​ളാ​ണ് പു​ലി​പ്പേ​ടി​യി​ൽ ക​ഴി​യു​ന്ന​ത്. ചൂ​ട് ക​ഠി​ന​മാ​യ​തോ​ടെ​യാ​ണ് മൃ​ഗ​ങ്ങ​ൾ കാ​ടു​വി​ട്ട് പു​റ​ത്തേ​ക്കി​റ​ങ്ങു​ന്ന​ത്.
വ​ന​ത്തി​നു​ള്ളി​ൽ വെ​ള്ള​വും തീ​റ്റ​യും ല​ഭ്യ​മ​ല്ലാ​താ​യ​തോ​ടെ വ​ന്യ​മൃ​ഗ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് ചേ​ക്കേ​റു​ക​യാ​ണ്. പു​ലി​യു​ടെ സാ​ന്നി​ധ്യം ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി വ​ന​ത്തോ​ടു ചേ​ർ​ന്ന വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ണ്ടി​രു​ന്നു. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ​യാ​ണ് പു​ലി നി​ല​വി​ൽ ല​ക്ഷ്യ​മി​ടു​ന്നെ​തെ​ങ്കി​ലും ജ​ന​ജീ​വി​ത​വും സു​ര​ഷി​ത​മ​ല്ല. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ത​ല​മാ​ന​ത്ത് വ​ള​ർ​ത്തു​നാ​യ​യെ പു​ലി പി​ടി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​വും അ​തേ വീ​ടി​നു സ​മീ​പ​ത്ത് പു​ലി​യെ വീ​ണ്ടും ക​ണ്ടു.
സെ​ൻ​ട്ര​ൽ ക​വ​ല​യ്ക്കു സ​മീ​പ​മു​ള്ള വീ​ട്ടി​ലെ വ​ള​ർ​ത്തു​നാ​യ​യെ​യും മു​ന്പ് പു​ലി ആ​ക്ര​മി​ച്ചി​രു​ന്നു. ഒ​രു മാ​സം മു​ന്പ് ത​ല​മാ​നം വ​നാ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന പ​റ​ന്പി​ൽ ച​ക്ക അ​ട​ർ​ത്താ​ൻ പോ​യ ആ​ളെ ക​ര​ടി ആ​ക്ര​മി​ച്ച സം​ഭ​വ​വും ഉ​ണ്ടാ​യി.കാ​ടു വി​ട്ട് കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ കാ​ട്ടാ​ന ക​ർ​ഷ​ക​നെ ആ​ക്ര​മി​ച്ച​തും ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​ന്പാ​ണ്.
കൃ​ഷി​യി​ട​ങ്ങ​ളി​ൽ പ്ലാ​വ് കാ​യി​ച്ചു തു​ട​ങ്ങി​യ​തോ​ടെ കാ​ടു വി​ട്ടി​റ​ങ്ങു​ന്ന ക​ര​ടി​ക​ളും ഗ്രാ​മീ​ണ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ക​യാ​ണ്. ഇ​തേ ഭാ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി ത​വ​ണ നാ​ട്ടു​കാ​ർ ക​ര​ടി​യെ ക​ണ്ട​താ​യി പ​റ​യു​ന്നു​ണ്ട്.
ക​ര​ടി​ക്കു പി​ന്നാ​ലെ പു​ലി​യും നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തി​യ​തോ​ടെ ഗ്രാ​മീ​ണ​രു​ടെ സ്വൈ​ര്യ ജീ​വി​ത​വും താ​റു​മാ​റാ​യി. കൊ​ച്ചു കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഗ്രാ​മീ​ണ വീ​ടു​ക​ളി​ൽ ഉ​ള്ള​വ​രു​ടെ സു​ര​ക്ഷ​യാ​ണ് വ​ലി​യ വെ​ല്ലു​വി​ളി​യെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് ത​ല​മാ​നം അ​ജി വി​ലാ​സം അ​ജി​യു​ടെ വ​ള​ർ​ത്തു​നാ​യ​യെ​യും കു​ട്ടി​യെ​യും പു​ലി പി​ടി​ച്ച​ത്. ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ നോ​ക്കു​ന്പോ​ൾ പു​ലി ഓ​ടി​മ​റ​യു​ന്ന​തു ക​ണ്ടു. ബ​ഹ​ളം കാ​ര​ണം നാ​യ​യെ ഉ​പേ​ക്ഷി​ച്ചു​പോ​യെ​ങ്കി​ലും കു​ട്ടി​യെ പു​ലി കൊ​ണ്ടു​പോ​യി​രു​ന്നു.
പ​ട്ടി​യെ ആ​ക്ര​മി​ച്ച​ത് പു​ലി​യാ​ണെ​ന്ന് വ​ന​പാ​ല​ക​ർ സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. നാ​ട്ടു​കാ​ർ സം​ഭ​വം മ​റ​ന്നു തു​ട​ങ്ങു​ന്പോ​ഴാ​ണ് അ​ജി​യു​ടെ വീ​ടി​ന് പ​രി​സ​ര​ത്ത് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി വീ​ണ്ടും പു​ലി​യെ​ത്തു​ന്ന​ത്. ശ​ബ്ദം കേ​ട്ട് പു​റ​ത്തി​റ​ങ്ങി നോ​ക്കു​ന്പോ​ൾ അ​ജി​യു​ടെ ഭാ​ര്യ മി​നി​യാ​ണ് വീ​ടി​ന് സ​മീ​പം പു​ലി​യെ ക​ണ്ട​ത്. പ​ട്ടെ​ന്ന് പു​ലി ഓ​ടി മ​റ​ഞ്ഞു. വ​നാ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന ത​ല​മാ​നം പ്ര​ദേ​ശ​ത്ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് വ​നം​വ​കു​പ്പ് സൗ​രോ​ർ​ജ്ജ വേ​ലി സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ത​ക​രാ​റി​ലാ​യ സൗ​രോ​ർ​ജ്ജ​വേ​ലി ന​ന്നാ​ക്കി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. നി​ര​ന്ത​രം പു​ലി​യി​റ​ങ്ങു​ന്ന ത​ല​മാ​ന​ത്ത് കൂ​ടു വ​ച്ച് പു​ലി​യെ പി​ടി​കൂ​ട​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.​
പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന​തും പ​തി​വാ​യി​ട്ടു​ണ്ട്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ വ്യാ​പ​ക​മാ​യി​ട്ടും ഇ​വ​യെ നി​യ​ന്ത്രി​ക്കാ​നു​ള്ള ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​ന്നി​ല്ല.
കാ​ട്ടു​മൃ​ഗ ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ഏ​താ​നും മാ​സ​ങ​ൾ​ക്ക് മു​ന്പ് കോ​ന്നി വ​ന​മേ​ഖ​ല​യി​ൽ ഔ​ഷ​ധ മ​രു​ന്ന് ശേ​ഖ​രി​ക്കാ​ൻ പോ​യ തൊ​ഴി​ലാ​ളി​യെ ക​ടു​വ ആ​ക്ര​മി​ക്കു​ക​യു​ണ്ടാ​യി. വ​ന്യ​മൃ​ഗ പേ​ടി​യി​ൽ ക​ഴി​യു​ക​യാ​ണ് ത​ണ്ണി​ത്തോ​ട്, കൊ​ക്കാ​ത്തോ​ട് ഗ്രാ​മ​ങ്ങ​ൾ. മൃ​ഗ​ങ്ങ​ൾ കാ​ട് ഇ​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി ഉ​ണ്ടാ​ക​ണെ​ന്നാ​ണ് ഗ്രാ​മ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. ‌