ന​ഗ​ര​ത്തി​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്തം​ഭി​ച്ചു: എ​ൽ​ഡി​എ​ഫ് ‌‌
Tuesday, February 25, 2020 11:05 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് എ​ൽ​ഡി​എ​ഫ്. ഇ​ന്ന​ലെ ന​ട​ന്ന വി​ക​സ​ന​സെ​മി​നാ​റി​ലാ​ണ് പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​നം ന​ട​ത്തി​യ​ത്.നാ​ലു വ​ർ​ഷ​ത്തി​നി​ടെ മൂ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രും ര​ണ്ട് ആ​ക്ടിം​ഗ് ചെ​യ​ർ​മാ​ൻ​മാ​രും അ​ധി​കാ​ര​ത്തി​ൽ ഇ​രു​ന്ന​ത​ല്ലാ​തെ ഏ​തെ​ങ്കി​ലും പ​ദ്ധ​തി ഏ​റ്റെ​ടു​ത്ത് പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷം കു​റ്റ​പ്പെ​ടു​ത്തി. ത​ങ്ങ​ൾ​ക്ക് പാ​ർ​ട്ടി അ​നു​വ​ദി​ച്ച കാ​ലാ​വ​ധി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നു മു​ന്പ് കു​റെ ശി​ലാ​ഫ​ല​ക​ങ്ങ​ൾ സ്ഥാ​പി​ച്ചു പോ​കു​ക​യാ​ണ് ഇ​വ​ർ ചെ​യ്ത​ത്. ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി പോ​ലും പാ​ളി​പ്പോ​യി. സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ഭാ​വ​നം ചെ​യ്ത സ്റ്റേ​ഡി​യം വി​ക​സ​ന പ​ദ്ധ​തി അ​ട​ക്കം അ​ട്ടി​മ​റി​ച്ച​താ​യും എ​ൽ​ഡി​എ​ഫ് കു​റ്റ​പ്പെ​ടു​ത്തി. പ്ര​തി​പ​ക്ഷ​നേ​താ​വ്‌ പി.​കെ. അ​നീ​ഷ്, വി​ദ്യാ​ഭ്യാ​സ​സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ശോ​ഭ കെ.​മാ​ത്യു, എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി സെ​ക്ര​ട്ട​റി പി.​വി.​അ​ശോ​ക് കു​മാ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ‌