‌ മു​കു​ളം 2019: ട്രോ​ഫി സ​മ്മാ​നി​ച്ചു ‌‌
Wednesday, February 26, 2020 11:09 PM IST
ത​ടി​യൂ​ർ: മ​ഞ്ഞാ​ടി മാ​ര്‍​ത്തോ​മ്മാ സേ​വി​കാ സം​ഘം യു​പി സ്‌​കൂ​ള്‍ ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണം, ഭ​ക്ഷ്യ സു​ര​ക്ഷ എ​ന്നി​വ​യ്ക്ക് മു​കു​ളം 2019 പ​ദ്ധ​തി​യി​ലൂ​ടെ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ജോ​സ​ഫ് മാ​ര്‍​ത്തോ​മ്മാ എ​വ​ര്‍​റോ​ളിം​ഗ് ഗ്രീ​ന്‍ ട്രോ​ഫി​യ്ക്കും കാ​ഷ് അ​വാ​ര്‍​ഡും സ​മ്മാ​നി​ച്ചു. തിരുവല്ല മഞ്ഞാടി സേവികാസംഘം യുപി സ്കൂളിനാണ് ഗ്രീൻട്രോഫി ലഭിച്ചത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ വി​ത​ര​ണം ചെ​യ്തു.
കുന്നം മാർത്തോമ്മാ വിഎച്ച്എസ്എസ്, ഇ​ര​വി​പേ​രൂ​ര്‍ ഗ​വ​ൺ​മെ​ന്‍റ് യു​പി സ്‌​കൂ​ള്‍ എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​ത്തി​നും ത​ടി​യൂ​ര്‍ കാ​ർ​മ​ല്‍ കോ​ണ്‍​വെ​ന്‍റ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍, മൂ​ന്നാം​സ്ഥാ​ന​ത്തി​നു​മു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു. ഇ​ര​വി​പേ​രൂ​ര്‍ ഗ​വ​ൺ​മെ​ന്‍റ് യു​പി സ്‌​കൂ​ളി​ലെ ആ​ദി​ത്യ കെ. ​കു​ട്ടി​ക​ര്‍​ഷ​ക പു​ര​സ്‌​കാ​ര​വും ബി​ന്‍റോ കെ. ​ബി​ജു​മോ​ന്‍ മ​ഞ്ഞാ​ടി സേ​വി​കാ സം​ഘം യു​പി, ജെ​റി​ന്‍ വി. ​വി​ജോ​യി, സെ​ന്‍റ് ബ​ഹ​നാ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ വെ​ണ്ണി​ക്കു​ളം എ​ന്നി​വ​ര്‍ കു​ട്ടി​ക​ര്‍​ഷ​ക പു​ര​സ്‌​കാ​ര​ത്തി​ല്‍ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കി. മി​ക​ച്ച അ​ധ്യാ​പി​ക കോ​ര്‍​ഡി​നേ​റ്റ​ര്‍ പു​ര​സ്‌​കാ​ര​ത്തി​ന് മ​ഞ്ഞാ​ടി സേ​വി​കാ സം​ഘം യു​പി സ്‌​കൂ​ളി​ലെ അ​ന്ന​മ്മ റ്റി. ​ബേ​ബി ച​ട​ങ്ങി​ല്‍ അ​നു​മോ​ദി​ച്ചു.
കാ​ര്‍​ഡ് ഡ​യ​റ​ക്ട​ര്‍ റ​വ. ഏ​ബ്ര​ഹാം പി. ​വ​ര്‍​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി വി​ജ്ഞാ​ന മേ​ധാ​വി ഡോ. ​സി.​പി. റോ​ബ​ര്‍​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം​സി​ആ​ര്‍​ഡി ഡ​യ​റ​ക്ട​ര്‍ റ​വ. വി​നോ​ദ് ഈ​ശോ, കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം സ​ബ്ഡ​ക്റ്റ് മാ​റ്റ​ര്‍ സ്‌​പെ​ഷ​ലി​സ്റ്റു​മാ​രാ​യ ഡോ. ​സി​ന്ധു സ​ദാ​ന​ന്ദ​ന്‍, ഡോ. ​സെ​ന്‍​സി മാ​ത്യു, ഫാം ​മാ​നേ​ജ​ര്‍ അ​മ്പി​ളി വ​റു​ഗീ​സ്, പ്രോ​ഗ്രാം അ​സി​സ്റ്റ​ന്‍റ് ബി​നു ജോ​ണ്‍, മ​ഞ്ഞാ​ടി സേ​വി​കാ സം​ഘം യു​പി സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ മി​നി ജോ​യി​സ് തോ​മ​സ്, ജോ​ളി​മോ​ള്‍ ജോ​ര്‍​ജ്, കെ.​കെ. വ​ത്സ​മ്മ, രാ​ജി​ത ആ​ര്‍. നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌‌