അ​പ്പ​ർ​കു​ട്ട​നാ​ട് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കൊ​യ്ത്ത് തു​ട​ങ്ങി
Thursday, March 26, 2020 10:29 PM IST
വേ​ന​ൽ​മ​ഴയും സം​ഭ​ര​ണ​ം നിലച്ചതും ഭീ​ഷ​ണി

തി​രു​വ​ല്ല: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പ്ര​ധാ​ന നെ​ല്ല​റ​യാ​യ അ​പ്പ​ർ​കു​ട്ട​നാ​ട​ൻ പാ​ടേ​ശേ​ഖ​ര​ങ്ങ​ളി​ൽ കൊ​യ്ത്തി​ന് തു​ട​ക്ക​മാ​യി. കോ​വി​ഡ് 19 ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജില്ലയിലെ മറ്റു പാടശേ ഖരങ്ങളിൽ കൊയ്ത്ത് ആരംഭി ച്ചിട്ടുമില്ല.

പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ വേ​ങ്ങ​ൽ പാ​ട​ത്താ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രമാണ് കൊ​യ്ത്ത് തു​ട​ങ്ങി​യ​ത്.

ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​ച്ച അ​ഞ്ച് കൊ​യ്ത്തു യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് വി​ള​വെ​ടു​പ്പ്. മ​ണി​ക്കൂ​റി​ന് 1800 - 1850 രൂ​പ​യാ​ണ് കൂ​ലി.

വ​ട​വ​ടി, പാ​ണാ​കേ​രി, കൈ​പ്പു​ഴാ​ക്ക എ​ന്നീ പാ​ട​ങ്ങ​ളി​ൽ 28ന് ​മു​ന്പ് വി​ള​വെ​ടു​പ്പ് തു​ട​ങ്ങും. കൊ​റോ​ണ ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യു​ള​ള നി​യ​ന്ത്ര​ണ​ങ്ങ​ൾ വി​ള​വെ​ടു​പ്പി​നെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന ധാ​ര​ണ ക​ർ​ഷ​ക​ർ​ക്കി​ല്ല. വി​ള​വെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ചു​മ​ട്ടു​കൂ​ലി ഉ​ൾ​പ്പ​ടെ നി​ശ്ച​യി​ക്കു​ന്ന​തി​ന് സാ​ധാ​ര​ണ ചേ​രു​ന്ന യോ​ഗ​ങ്ങ​ളും ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​ട്ടി​ല്ല. ഭൂ​രി​പ​ക്ഷം ക​ർ​ഷ​ക​രും സി​വി​ൽ സ​പ്ലൈ​സി​ന്‍റെ സം​ഭ​ര​ണ​ത്തി​ന് നെ​ല്ലു ന​ൽ​കു​ക​യാ​ണ്.

കോ​വി​ഡ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​ണ്ടാ​കാ​നി​ട​യു​ള്ള ഭ​ക്ഷ്യ​ധാ​ന്യ ക്ഷാ​മം നേ​രി​ടു​ന്ന​തി​നാ​യി കൊ​യ്തെ​ടു​ക്കു​ന്ന നെ​ല്ല് കാ​ല​താ​മ​സം കൂ​ടാ​തെ സം​ഭ​ര​ണ​ശാ​ല​ക​ളി​ൽ എ​ത്തി​ച്ച് അ​രി​യാ​ക്കി വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കെു​മെ​ന്ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന​താ​ണെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വും അ​പ്പ​ർ​കു​ട്ട​നാ​ട് നെ​ൽ​ക​ർ​ഷ​ക സം​ഘം പ്ര​സി​ഡ​ന്‍റു​മാ​യ സാം ​ഈ​പ്പ​ൻ പ​റ​ഞ്ഞു.

എ​ന്നാ​ൽ കൊ​റോ​ണ ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നി​ന്നും നെ​ല്ല് നീ​ക്കു​ന്ന​തി​ല​ട​ക്കം അ​നു​ഭ​വ​പെ​ടു​ന്ന തൊ​ഴി​ലാ​ളി ക്ഷാ​മം നെ​ല്ല് സം​ഭ​ര​ണ​ത്തി​ന് ഭീ​ഷ​ണി​യാ​കു​മെ​ന്ന ആ​ശ​ങ്ക​യും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു. വേ​ന​ൽ​മ​ഴ കൂ​ടി ആ​രം​ഭി​ച്ച​തോ​ടെ കൊ​യ്തെ​ടു​ക്കു​ന്ന നെ​ല്ല് പാ​ട​ത്ത് അ​ധി​ക​ദി​വ​സം കൂ​ട്ടി​യി​ടാ​നും ക​ഴി​യി​ല്ല.

കോ​വി​ഡ് 19 ഭീ​തി​യി​ൽ സം​ഭ​ര​ണം നി​ല​ച്ചു

തി​രു​വ​ല്ല: സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണം ശ​ക്ത​മാ​യ​തോ​ടെ അ​പ്പ​ര്‍​കു​ട്ട​നാ​ട്ടി​ലെ കൊ​യ്ത്തു ക​ഴി​ഞ്ഞ പാ​ട​ങ്ങ​ളി​ല്‍ നെ​ല്ല് സം​ഭ​ര​ണം നി​ല​ച്ചു. നി​ര​വ​ധി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് നെ​ല്ല് കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്.

നെ​ല്ല് സം​ഭ​രി​ക്കാ​നു​ള്ള വാ​ഹ​ന​ങ്ങ​ള്‍​ക്ക് എ​ത്താ​ന്‍ ക​ഴി​യാ​ത്ത​താ​ണ് കാ​ര​ണ​മെ​ന്നാ​ണ് പാ​ട​ശേ​ഖ​ര സ​മി​തി​ക​ള്‍ പ​റ​യു​ന്ന​ത്. സ​പ്ലൈ​കോ​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് സ്വ​കാ​ര്യ​മി​ല്ലു​ട​ക​ള്‍ നെ​ല്ല് സം​ഭ​രി​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ള്‍ എ​ത്താ​താ​യ​തോ​ടെ നെ​ല്ല് സം​ഭ​ര​ണ​വും നി​ല​ച്ചു.

ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നെ​ത്തി​ച്ച അ​ഞ്ച് കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് വി​ള​വെ​ടു​പ്പു തു​ട​ങ്ങി​യ​ത്.

എ​ന്നാ​ല്‍ നെ​ല്ല് സം​ഭ​രി​ക്കാ​ന്‍ വാ​ഹ​ന​ങ്ങ​ള്‍ എ​ത്താ​താ​യ​തോ​ടെ പാ​ട​ത്ത്കി​ട​ന്ന് നെ​ല്ല് കി​ളി​ര്‍​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ര്‍​ഷ​ക​രും പാ​ട​ശേ​ഖ​ര സ​മി​തി​യും. ഭൂ​രി​പ​ക്ഷം ക​ര്‍​ഷ​ക​രും സി​വി​ല്‍ സ​പ്ലൈ​സി​നാ​ണ് നെ​ല്ല് ന​ല്‍​കു​ന്ന​ത്.

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കുട്ടനാടൻ കർഷ കർക്കു പ്രഖ്യാപിക്കുന്ന െഎല്ലാ നടപടികളും അപ്പർകുട്ടനാട്ടിലും ബാധകമാക്കണമെന്ന് കേരള കോൺഗ്രസ് എം ജോസ് വിഭാ ഗം ഉന്നതാധികാര സമിതിയംഗം ജോസഫ് എം.പുതുശേരി ആവ ശ്യപ്പെട്ടു.