കാ​ര്‍​ഷി​ക​വി​പ​ണി​ക​ള്‍ അ​ട​ച്ചു, വി​ള​ക​ള്‍ കെ​ട്ടി​ക്കി​ട​ന്ന് ന​ശി​ക്കു​ന്നു
Saturday, March 28, 2020 10:59 PM IST
മ​ല്ല​പ്പ​ള്ളി:​കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​പ​ണി അ​ട​ച്ച​ത് മൂ​ലം ജി​ല്ല​യി​ലെ മി​ക​ച്ച ക​ര്‍​ഷ​ക​രി​ലൊ​രാ​ളാ​യ കോ​ട്ടാ​ങ്ങ​ല്‍ വാ​രി​ക്കാ​ട്ട് ശി​വ​ദാ​സ​ന്‍ പി​ള്ള വി​ള​വെ​ടു​ത്ത കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ള്‍ വീ​ട്ടു​മു​റ്റ​ത്ത് കി​ട​ന്ന് ന​ശി​ക്കു​ന്നു.

പ​തി​നാ​യി​ര​ക​ണ​ക്കി​ന് രൂ​പ​യു​ടെ വി​ള​വെ​ടു​ത്ത പ​ച്ച​ക്ക​റി​ക​ള്‍, ഏ​ത്ത​വാ​ഴ​ക്കു​ല, പാ​ള​യ​ന്‍​തോ​ട​ന്‍, ഞാ​ലി​പൂ​വ​ന്‍, പ​യ​ര്‍, പാ​വ​ല്‍, പ​ട​വ​ല്‍, വെ​ണ്ട, ചീ​ര തു​ട​ങ്ങി​യ​വ​യാ​ണ് ശി​വ​ദാ​സ​ന്‍ പി​ള്ള​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് വി​ല്‍​ക്കാ​ന്‍ ക​ഴി​യാ​തെ ന​ശി​ക്കു​ന്ന​ത്.

ഇ​നി​യും വി​ള​വെ​ടു​ക്കാ​റാ​യി പ​തി​നാ​യി​ര​ക​ണ​ക്കി​ന് രൂ​പ​യു​ടെ പ​ച്ച​ക്ക​റി​യും വാ​ഴ​ക്കു​ല​ക​ളും ശി​വ​ദാ​സ​ന്‍ പി​ള്ള​യു​ടെ തോ​ട്ട​ത്തി​ലു​ണ്ട്. അ​ഞ്ച് ഏ​ക്ക​ര്‍ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് ശി​വ​ദാ​സ​ന്‍ പി​ള്ള കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്.