ഐ​ത്ത​ല സ്വ​ദേ​ശി​ക​ള്‍​ക്കു രോ​ഗം ഭേ​ദ​പ്പെ​ട്ട​ത് നാ​ടി​ന് ആ​ശ്വാ​സ​മാ​യി
Sunday, March 29, 2020 10:01 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച റാ​ന്നി ഐ​ത്ത​ല സ്വ​ദേ​ശി​ക​ളാ​യ ഏ​ഴു​പേ​രു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​യ​തോ​ടെ നാ​ടി​ന് ആ​ശ്വാ​സം.
ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​യി​ലേ​റെ​യാ​യി റാ​ന്നി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന​വ​രും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​മാ​ണ് ഏ​റെ ആ​ശ്വാ​സ​ത്തി​ലാ​യ​ത്.
ഇ​റ്റ​ലി​യി​ല്‍ നി​ന്നെ​ത്തി​യ ഐ​ത്ത​ല സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നം​ഗ കു​ടും​ബ​വും അ​വ​രോ​ട് ഇ​ട​പ​ഴ​കി​യ​വ​രു​മാ​യി ഒ​മ്പ​തു​പേ​രി​ലാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ആ​ദ്യം കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചി​രു​ന്ന​ത്.
ഇ​വ​രു​ടെ പ്രാ​ഥ​മി​ക​വും ദ്വി​തീ​യ​വു​മാ​യ സ​മ്പ​ര്‍​ക്ക​പ​ട്ടി​ക​യി​ല്‍ 1800 ഓ​ളം പേ​രെ ഉ​ള്‍​പ്പെ​ടു​ത്തി 14 മു​ത​ല്‍ 28 വ​രെ ദി​വ​സ​ങ്ങ​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രു​ന്നു. കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ സ​ഞ്ചാ​ര​പ​ഥം അ​ട​ങ്ങു​ന്ന ഫ്‌​ളോ​ചാ​ര്‍​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച് ആ​ദ്യ​മാ​യി സ​മ്പ​ര്‍​ക്ക​പ​ട്ടി​ക ത​യാ​റാ​ക്കി​യ​തും പ​ത്ത​നം​തി​ട്ട​യി​ലെ കൊ​റോ​ണ ബാ​ധി​ത​രെ സം​ബ​ന്ധി​ച്ചാ​ണ്.
പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, കൊ​ല്ലം ജി​ല്ല​ക​ളി​ല്‍​പെ​ട്ട​വ​ര്‍ നി​രീ​ക്ഷ​ണ​പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്നു. ഏ​താ​നും ആ​ളു​ക​ളെ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി, പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ഫ​ലം നെ​ഗ​റ്റീ​വാ​യ​തി​നേ തു​ട​ര്‍​ന്ന്് വി​ട്ട​യ​ച്ചി​രു​ന്നു.
സ​മ്പ​ര്‍​ക്ക​പ​ട്ടി​ക​യി​ലെ മ​റ്റാ​രു​ടെ​യും പ​രി​ശോ​ധ​നാ​ഫ​ലം ഇ​തേ​വ​രെ പോ​സി​റ്റീ​വാ​യി​ട്ടി​ല്ലെ​ന്ന​ത് ആ​ശ്വാ​സം പ​ക​രു​ന്നു.
രോ​ഗ​വി​മു​ക്തി നേ​ടി​യ​വ​രു​ടെ ഇ​ന്ന​ത്തെ ആ​രോ​ഗ്യ സ്ഥി​തി കൂ​ടി വി​ല​യി​രു​ത്തി​യ ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടു​കൂ​ടി ഡി​സ്ചാ​ർ​ജ് ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ.​എ​ൽ.​ഷീ​ജ പ​റ​ഞ്ഞു.
സു​ര​ക്ഷാ മു​ൻ​ക​രു​തലാ​യി മാ​സ്കും കൈ​യു​റ​ക​ളും ധ​രി​പ്പി​ച്ചാ​വും ഇ​വ​രെ വീ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്.
14ദി​വ​സം ഇ​വ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണം.
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ഐ​ത്ത​ല സ്വ​ദേ​ശി​ക​ളു​ള്‍​പ്പെ​ടെ 12 പേ​രാ​ണ് കോ​വി​ഡ് 19 ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​നി അ​ഞ്ചു​പേ​രു​ടെ ഫ​ല​മാ​ണ് നെ​ഗ​റ്റീ​വാ​കാ​നു​ള്ള​ത്.