പത്തനംതിട്ട ജി​ല്ല​യി​ല്‍ നാ​ലു​പേ​ര്‍കൂ​ടി ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ല്‍
Sunday, March 29, 2020 10:01 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ നാ​ലു​പേ​ര്‍ കൂ​ടി ആ​ശു​പ​ത്രി ഇ​ന്ന​ലെ മു​ത​ല്‍ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ലാ​ക്കി. ഇ​തോ​ടെ ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ 21 പേ​ര്‍ ചി​കി​ത്സ​യി​ലാ​യി. ഇ​വ​രി​ല്‍ അ​ഞ്ചു​പേ​ര്‍ മാ​ത്ര​മാ​ണ് നി​ല​വി​ല്‍ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​വ​രാ​യു​ള്ള​ത്.
പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ 11 പേ​രും ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ആ​റു പേ​രും അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഒ​രാ​ളും തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മൂ​ന്നു​പേ​രും ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്.കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ നി​ന്നു​ള്ള പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​പ​ട്ടി​ക​യി​ലെ 415 പേ​രും ദ്വി​തീ​യ പ​ട്ടി​ക​യി​ലെ 180 പേ​രും വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
നി​ല​വി​ല്‍ വി​ദേ​ശ​ത്തു നി​ന്നും തി​രി​ച്ചെ​ത്തി​യ 3933 പേ​രും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും തി​രി​ച്ചെ​ത്തി​യ 3216 പേ​രും വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
വി​ദേ​ശ​ത്തു നി​ന്നും തി​രി​ച്ചെ​ത്തി​യ ര​ണ്ടു പേ​രെ​യും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും തി​രി​ച്ചെ​ത്തി​യ 128 പേ​രേ​യും നി​രീ​ക്ഷ​ണ​ത്തി​ല്‍ നി​ന്നും വി​ടു​ത​ല്‍ ചെ​യ്തു.
നി​ല​വി​ല്‍ 7744 പേ​ര്‍ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ജി​ല്ല​യി​ല്‍ നി​ന്നും ഇ​ന്ന​ലെ 39 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു.
നേ​ര​ത്തെ അ​യ​ച്ചി​രു​ന്ന​വ​യി​ല്‍ 29 നെ​ഗ​റ്റീ​വ് പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ച്ചി​ട്ടു​ണ്ട്. 117 പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.614 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ലേ​ബ​ര്‍ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി സ്‌​ക്രീ​നിം​ഗി​ന് വി​ധേ​യ​മാ​ക്കി. ഇ​വ​രി​ല്‍ ര​ണ്ടു പേ​രി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ഇ​വ​രെ ഐ​സൊ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.