ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് പ​ദ്ധ​തി വി​നി​യോ​ഗ​ത്തി​ൽ നേ​ട്ടം ‌
Thursday, April 2, 2020 10:00 PM IST
പ​ത്ത​നം​തി​ട്ട: 2019 -20 വാ​ർ​ഷി​ക പ​ദ്ധ​തി ചെ​ല​വി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സം​സ്ഥാ​ന ത​ല​ത്തി​ൽ 93.84 ശ​ത​മാ​നം തു​ക ചെ​ല​വ​ഴി​ച്ച് ഒ​ന്നാം സ്ഥാ​ന​ത്ത്. മാ​ർ​ച്ച് 31ന് ​അ​വ​സാ​നി​ച്ച സാ​ന്പ​ത്തി​ക​വ​ർ​ഷം വി​ക​സ​ന ഫ​ണ്ടി​ൽ ബ​ജ​റ്റ് വി​ഹി​ത​മാ​യി ല​ഭ്യ​മാ​യ 45,18,35,000 രൂ​പ​യി​ൽ 41,31,03,853 രൂ​പ ചെ​ല​വ​ഴി​ച്ചു. മെ​യി​ന്‍റ​ന​ൻ​സ് ഗ്രാ​ന്‍റി​ൽ ബ​ജ​റ്റ് വി​ഹി​ത​മാ​യി ല​ഭ്യ​മാ​യ 49,16,73,000 രൂ​പ​യി​ൽ 47,22,53,480 രൂ​പ​യും ചെ​ല​വ​ഴി​ച്ചാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ഭി​മാ​നാ​ർ​ഹ​മാ​യ നേ​ട്ടം കൈ​വ​രി​ച്ച​ത്. മെ​യി​ന്‍റ​ന​ൻ​സ് ഗ്രാ​ന്‍റ് (റോ​ഡ്)​ൽ ല​ഭ്യ​മാ​യ 43,09,53,000 രൂ​പ​യി​ൽ 43,08,90,024രൂ​പ​യും (99.99%)ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ചെ​ല​വ​ഴി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യ റോ​ഡ് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ മി​ക്ക​വാ​റും പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞു. കൊ​റോ​ണാ വൈ​റ​സ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​ന്ത്ര​ണ​ങ്ങ​ളും സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടും നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മി​ക​ച്ച നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​തെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി പ​റ​ഞ്ഞു. ‌