ഗ​വി നി​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ​ണ​ക്കി​റ്റും മ​രു​ന്നു​ക​ളും എം​എ​ൽ​എ എ​ത്തി​ച്ചു
Friday, April 3, 2020 10:06 PM IST
പ​ത്ത​നം​തി​ട്ട: ഗ​വി​യി​ലെ പ്ര​ശ്ന​ങ്ങ​ൾ മ​ന​സി​ലാ​ക്കി പ​രി​ഹ​രി​ക്കാ​ൻ കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ നേ​രി​ട്ടെ​ത്തി. ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ ബു​ദ്ധി​മു​ട്ടു​ന്നു​വെ​ന്ന​റി​ഞ്ഞാ​ണ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ഹാ​യ​വു​മാ​യെ​ത്തി​യ​ത്.പ​ഞ്ചാ​യ​ത്ത്, വ​നം, റ​വ​ന്യു, പോ​ലീ​സ്, പ​ട്ടി​ക​വ​ർ​ഗ വി​ക​സ​നം, ആ​രോ​ഗ്യം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​യും, ഡോ​ക്ട​ർ​മാ​രെ​യും​കൂ​ട്ടി കൈ​ത്താ​ങ്ങ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഭ​ക്ഷ​ണ​വും, മ​രു​ന്നു​മാ​യാ​ണ് എം​എ​ൽ​എ എ​ത്തി​യ​ത്. ഗ​വി നി​വാ​സി​ക​ൾ​ക്ക് ലോ​ക്ക്ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി ആ​വ​ശ്യ​മാ​യ സ​ഹാ​യം ഏ​ർ​പ്പെ​ടു​ത്താ​ത്ത കെ​എ​ഫ്ഡി​സി അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യെ എം​എ​ൽ​എ അ​പ​ല​പി​ച്ചു. എം​എ​ൽ​എ​യ്ക്ക് മു​ന്നി​ൽ തൊ​ഴി​ലാ​ളി​ക​ൾ പ​രാ​തി​ക​ളു​ടെ കെ​ട്ട​ഴി​ച്ചു.

ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച ശേ​ഷ​വും തൊ​ഴി​ലാ​ളി​ക​ളെ ര​ണ്ടു​ദി​വ​സം കൂ​ടി നി​ർ​ബ​ന്ധി​ച്ച് ജോ​ലി എ​ടു​പ്പി​ച്ച​താ​യി തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. തൊ​ഴി​ലാ​ളി​ക​ൾ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നും ചി​കി​ത്സ​യ്ക്കും 35 കി​ലോ​മീ​റ്റ​ർ അ​ക​ലെ വ​ണ്ടി​പ്പെ​രി​യാ​റി​ൽ ആ​ണ് പോ​കു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കെ​എ​ഫ്ഡി​സി വാ​ഹ​ന​സൗ​ക​ര്യം ന​ൽ​കാ​ത്ത​തി​നാ​ൽ ന​ട​ന്നാ​ണ് ഇ​ത്ര​യും ദൂ​രം പോ​കു​ന്ന​ത്.

തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളി​ൽ​പെ​ട്ട​വ​ർ​ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ​പോ​ലും വാ​ഹ​ന​ത്തി​ന് ഡീ​സ​ലി​ല്ല എ​ന്നു പ​റ​ഞ്ഞ് അ​ധി​കൃ​ത​ർ കൈ​മ​ല​ർ​ത്തു​ക​യാ​ണെ​ന്ന് തൊ​ഴി​ലാ​ളി​യാ​യ സ​ര​സ​മ്മ എം​എ​ൽ​എ​യോ​ടു പ​റ​ഞ്ഞു.

ക​ക്കി, എ​ട്ടു ഷെ​ഡ്, ആ​ന​ച്ചാ​ൽ, കൊ​ച്ചു​പ​ന്പ, പ​തി​നാ​ലാം മ​യി​ൽ, ഗ​വി, മീ​നാ​ർ തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​യ എം​എ​ൽ​എ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
രോ​ഗ​മു​ള്ള​താ​യി പ​റ​ഞ്ഞ തൊ​ഴി​ലാ​ളി​ക​ളെ ഡോ​ക്ട​ർ​മാ​ർ പ​രി​ശോ​ധി​ച്ചു മ​രു​ന്നു​ന​ൽ​കി. തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ കെ​എ​ഫ്ഡി​സി ചെ​യ​ർ​മാ​നും എം​ഡി​യും ഉ​ൾ​പ്പ​ടെ​യു​ള്ള ആ​ളു​ക​ളെ വ​രു​ത്തി യോ​ഗം​ചേ​രു​മെ​ന്ന് എം​എ​ൽ​എ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​റ​പ്പു ന​ല്കി. 300 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഗ​വി​യി​ൽ ഭ​ക്ഷ​ണ​ക്കി​റ്റ് ന​ൽ​കി​യ​ത്. ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി​യാ​ണ് ഭ​ക്ഷ​ണ​ക്കി​റ്റി​നു​ള്ള സാ​ധ​ന​ങ്ങ​ൾ എം​എ​ൽ​എ​യ്ക്ക് കൈ​മാ​റി​യ​ത്.

എം​എ​ൽ​എ​യോ​ടൊ​പ്പം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന മു​ഹ​മ്മ​ദ് റാ​ഫി, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ.​പ്ര​മോ​ദ്, ത​ഹ​സീ​ൽ​ദാ​ർ ശ്രീ​കു​മാ​ർ, ആ​യു​ഷ് നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ബി ഏ​ബ്ര​ഹാം, റെ​ഡ് ക്രോ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​റ്റി.​ര​ഞ്ജി​ത്ത്, വൈ​സ് ചെ​യ​ർ​മാ​ൻ സു​ബി​ൻ വ​ർ​ഗീ​സ്, റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ അ​ജ​യ​ഘോ​ഷ്, പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ യൂ​ണി​റ്റി​ലെ ഡോ. ​ല​ക്ഷ്മി.​ആ​ർ.​പ​ണി​ക്ക​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം വി.​കു​മാ​ർ, കൈ​ത്താ​ങ്ങ് പ​ദ്ധ​തി പ്ര​വ​ർ​ത്ത​ക​രാ​യ സം​ഗേ​ഷ്.​ജി.​നാ​യ​ർ, ജോ​ബി ടി.​ഈ​ശോ തു​ട​ങ്ങി​യ​വ​ർ ഉ​ണ്ടാ​യി​രു​ന്നു.