കോ​വി​ഡ് ഹോ​ട്ട് സ്പോ​ട്ടു​ക​ളി​ൽ നി​ന്നെ​ത്തിയ​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി ക​ർ​ശ​ന നി​രീ​ക്ഷ​ണം ‌
Monday, April 6, 2020 10:18 PM IST
‌പ​ത്ത​നം​തി​ട്ട: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച രാ​ഷ്‌ട്രങ്ങ​ളി​ലെ​യും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ഹോ​ട്ട് സ്പോ​ട്ടു​ക​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​രു​ടെ പ്ര​ത്യേ​ക​പ​ട്ടി​ക ത​യാ​റാ​ക്കി ക​ർ​ശ​ന നി​രീ​ക്ഷ​ണം ആ​രം​ഭി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ പി.​ബി നൂ​ഹ് പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ ദി​വ​സം പ​ന്ത​ള​ത്ത് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച വി​ദ്യാ​ർ​ഥി​നി നി​സാ​മു​ദീ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നു വ​ന്നു​വെ​ന്ന ഒ​റ്റ​ക്കാ​ര​ണം കൊ​ണ്ടാ​ണു സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. മാ​ർ​ച്ച് 17 നാ​ണ് എ​ത്തി​യ​ത്. 14 ദി​വ​സ​ത്തി​ലേ​റെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ​തി​നു ശേ​ഷ​മാ​ണു പോ​സി​റ്റീ​വാ​യി സ്ഥി​രീ​ക​രി​ച്ച​ത്. ഏ​പ്രി​ൽ മൂ​ന്നി​നാ​ണു വി​ദ്യാ​ർ​ഥി​നി​യു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​വ​ർ​ക്ക് കൊ​റോ​ണ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഒ​ന്നു​മി​ല്ലാ​യി​രു​ന്നു. ‌
ജി​ല്ല​യി​ൽ നി​ന്നും ഓ​രോ ദി​വ​സ​വും പ​ര​മാ​വ​ധി സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കു​ന്നു​ണ്ട്. റാ​പ്പി​ഡ് ടെ​സ്റ്റി​നു​ള്ള 3000 കി​റ്റു​ക​ൾ ഉ​ട​ൻ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ക​ഴി​ഞ്ഞ​ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ച വി​ദ്യാ​ർ​ഥി​നി​ക്ക് എ​വി​ടെ നി​ന്നാ​ണു പ​ക​ർ​ന്ന​തെ​ന്നു ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. നി​സാ​മു​ദീ​നി​ൽ നി​ന്നു വി​ദ്യാ​ർ​ഥി​നി മം​ഗ​ള ല​ക്ഷ​ദ്വീ​പ് എ​ക്പ്ര​സി​ലാ​ണ് എ​ത്തി​യ​ത്. ട്രെ​യി​നി​ൽ നി​സാ​മു​ദീ​നി​ൽ നി​ന്നു​മു​ള്ള കു​റ​ച്ചു യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നു വി​ദ്യാ​ർ​ഥി​നി പ​റ​ഞ്ഞി​ട്ടു​ണ്ട്. കൂ​ടാ​തെ ഹ​രി​യാ​ന​യി​ലെ കു​റ​ച്ച് പോ​സി​റ്റീ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള മ​ല​യാ​ളി​ക​ൾ ട്രെ​യി​നി​ലെ അ​തേ കൂ​പ്പ​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​നി​വ​ന്ന ട്രെ​യി​നി​ൽ കേ​ര​ള​ത്തി​ലേ​ക്കു വ​ന്ന യാ​ത്ര​ക്കാ​രു​ടെ ഏ​റി​യ​പ​ങ്ക് ലി​സ്റ്റും ല​ഭി​ച്ചി​ട്ടു​ണ്ട്.
ഈ ​യാ​ത്ര​ക്കാ​ർ​ക്ക് വി​വ​രം ന​ൽ​കി​വ​രു​ന്നു. ട്രെ​യി​നി​ൽ വി​ദ്യാ​ർ​ഥി​നി യാ​ത്ര​ചെ​യ്ത ബോ​ഗി​യി​ലെ​യും കൂ​പ്പ​യി​ലെ​യും യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ‌
എ​റ​ണാ​കു​ള​ത്തു​നി​ന്നും ചെ​ങ്ങ​ന്നൂ​രി​ലേ​ക്കു വ​ന്ന ശ​ബ​രി എ​ക്സ്പ്ര​സ് ട്രെ​യി​നി​ലേ​യും ചെ​ങ്ങ​ന്നൂ​രി​ൽ നി​ന്നു പ​ന്ത​ള​ത്തേ​ക്കു യാ​ത്ര​ചെ​യ്ത കെ​എ​സ്ആ​ർ​ടി​സി വേ​ണാ​ട് ബ​സി​ലെ യാ​ത്ര​ക്കാ​രെ​യും ക​ണ്ടെ​ത്തി വ​രി​ക​യാ​ണ്. കൊ​റോ​ണ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള എ​ല്ലാ മേ​ഖ​ല​യി​ൽ നി​ന്നും ജി​ല്ല​യി​ൽ വ​രു​ന്ന​വ​രെ പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കാ​ൻ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ത്ത​രം മേ​ഖ​ല​ക​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ​ക്ക് കൊ​റോ​ണ പോ​സി​റ്റീ​വാ​കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ് എ​ന്ന​താ​ണ് മ​റ്റു ജി​ല്ല​ക​ളി​ലെ കേ​സു​ക​ൾ പ​ഠി​ക്കു​ന്പോ​ൾ മ​ന​സി​ലാ​കു​ന്ന​തെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. ‌