ന്യൂ​ഡ​ൽ​ഹി ട്രെ​യി​നി​ൽ പ​ത്ത​നം​തി​ട്ട​യി​ലേ​ക്കെ​ത്തി​യ​ത് 92 പേ​ർ
Thursday, May 21, 2020 10:36 PM IST
പ​ത്ത​നം​തി​ട്ട: ന്യൂ​ഡ​ല്‍​ഹി- തി​രു​വ​ന​ന്ത​പു​രം സ്‌​പെ​ഷ​ല്‍ ട്രെ​യി​നി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 92 പേ​ര്‍​കൂ​ടി എ​ത്തി. ഇ​വ​രി​ല്‍ 43 പേ​ര്‍ എ​റ​ണാ​കു​ളം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലും 49 പേ​ര്‍ തി​രു​വ​ന​ന്ത​പു​രം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലും ഇ​റ​ങ്ങി.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 1.30ന് ​എ​റ​ണാ​കു​ള​ത്ത് നി​ര്‍​ത്തി​യ ട്രെ​യി​നി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 43 പേ​രാ​ണ് ഇ​റ​ങ്ങി​യ​ത്. ഇ​തി​ല്‍ 23 പു​രു​ഷ​ന്‍​മാ​രും 19 സ്ത്രീ​ക​ളും ഒ​രു കു​ട്ടി​യും ഉ​ള്‍​പ്പെ​ടും. ഇ​വ​രെ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ 6.30ന് ​പ​ത്ത​നം​തി​ട്ട ഇ​ട​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ച്ചു. ഏ​ഴു പേ​രെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 36 പേ​ര്‍ വീ​ടു​ക​ളി​ല്‍ എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു.ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 5.30നാ​ണ് ട്രെ​യി​ന്‍ തി​രു​വ​ന​ന്ത​പു​രം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ​ത്. 26 പു​രു​ഷ​ന്‍​മാ​രും 21 സ്ത്രീ​ക​ളും ര​ണ്ടു കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ ജി​ല്ല​ക്കാ​രാ​യ 49 പേ​രാ​ണ് ഇ​റ​ങ്ങി​യ​ത്.

22 പേ​ര്‍ അ​വി​ടെ നി​ന്ന് ടാ​ക്‌​സി​ക​ളി​ല്‍ വീ​ടു​ക​ളി​ല്‍ എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു. 27 പേ​രെ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ 8.30 ന് ​പ​ത്ത​നം​തി​ട്ട ഇ​ട​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ച്ചു.

തു​ട​ര്‍​ന്ന് ആം​ബു​ല​ന്‍​സി​ലും മി​നി ബ​സി​ലു​മാ​യി ഇ​വ​രെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും സ്വ​ന്തം വീ​ടു​ക​ളി​ലും എ​ത്തി​ച്ച് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​വ​രി​ല്‍ മൂ​ന്ന് പേ​രെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ലും 46 പേ​ര്‍ വീ​ടു​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്.