കു​ന്പ​ഴ നെ​ടു​മ​നാ​ൽ ഭാ​ഗ​ത്ത് വ​നം​വ​കു​പ്പ് പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ന​ട​ത്തും
Friday, May 22, 2020 10:32 PM IST
കു​ന്പ​ഴ:റ​ബ​ർ തോ​ട്ട​ങ്ങ​ളി​ലെ അ​ടി​ക്കാ​ടു​ക​ൾ വെ​ട്ടി​വൃ​ത്തി​യാ​ക്ക​മെ​ന്ന് വീ​ണാ​ജോ​ർ​ജ് എംഎ​ൽഎ പ​ത്ത​നം​തി​ട്ട:കു​ന്പ​ഴ നെ​ടു​മ​നാ​ൽ ഭാ​ഗ​ത്ത് പു​ലി​യു​ടേ​തി​ന് സ​മാ​ന​മാ​യ കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ന്ന് ആ​ളു​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നം​വ​കു​പ്പ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. മൂ​ന്നു ദി​വ​സ​മാ​യി സ്ഥ​ല​ത്ത് പ​ല​യി​ട​ത്തും വ​ന്യ​മ്യ​ഗ​ങ്ങ​ളു​ടേ​തെ​ന്ന് തോ​ന്നു​ന്ന കാ​ൽ​പാ​ടു​ക​ൾ പ​തി​ഞ്ഞി​ട്ടു​ണ്ട്.

ആ​ളു​ക​ളു​ടെ ആ​ശ​ങ്ക അ​ക​റ്റു​ന്ന​തി​ന് വ​നം​വ​കു​പ്പ് സ്ഥ​ല​ത്ത് പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തും. സ്ഥ​ല​മു​ട​മ​ക​ളു​മാ​യി സം​സാ​രി​ച്ച് പ്ര​ദേ​ശ​ത്തെ വെ​ട്ടാ​തെ കി​ട​ക്കു​ന്ന റ​ബ​ർ തോ​ട്ട​ങ്ങ​ളി​ലെ അ​ടി​ക്കാ​ടു​ക​ൾ വെ​ട്ടി വൃ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ടെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. എം​എ​ൽ​എ യോ​ടൊ​പ്പം കോ​ന്നി റേ​ഞ്ച് ഓ​ഫീ​സ​ർ സ​ലിം ജോ​സ്, ഞെ​ള്ളൂ​ർ ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ ശ​ശീ​ന്ദ്ര​ൻ, കോ​ന്നി സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സ് ഫോ​റ​സ്റ്റ​ർ ദി​നേ​ശ്, വാ​ർ​ഡ് കൗ​ണ്‍​സി​ലേ​ഴ്സ് അ​ശോ​ക് കു​മാ​ർ, അം​ബി​കാ ദേ​വി എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.