ഏ​ഴു​ല​ക്ഷം രൂ​പ​യു​ടെ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Friday, May 22, 2020 10:32 PM IST
കോ​ഴ​ഞ്ചേ​രി:സ്റ്റേ​ഷ​ന​റി വ്യാ​പാ​ര​ത്തി​ന്‍റെ മ​റ​വി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വ​ൻ​തോ​തി​ൽ വി​റ്റ​ഴി​ച്ച​തി​നു ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, ജി​ല്ലാ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ർ.​ജോ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​റ​ന്മു​ള പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ന്തോ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

കോ​ഴ​ഞ്ചേ​രി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം ക​ട ന​ട​ത്തു​ന്ന ഉ​ദ​യ സ്റ്റോ​ഴ്സ് ഉ​ട​മ ത​മി​ഴ്നാ​ട് സ്വ​ദേ​ശി ആ​റ·ു​ള കീ​ഴു​ക​ര ഉ​ദ​യാ സ​ദ​നം വീ​ട്ടി​ൽ രാ​ജ്കു​മാ​ർ (47), ഇ​യാ​ളു​ടെ കൂ​ട്ടാ​ളി കു​റു​ന്താ​ർ പോ​രൂ​ർ പു​ത്ത​ൻ​വീ​ട്ടി​ൽ സു​ബീ​ഷ് (27)എ​ന്നി​വ​ർ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു വ​ര​വെ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ മ​റ​വി​ൽ കാ​റി​ൽ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക് കൊ​ണ്ടു​ന​ട​ന്നു വി​ല്പ​ന ന​ട​ത്തി​വ​ന്ന ഇ​വ​രെ നാ​ളു​ക​ളാ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക സം​ഘം നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ഏ​ഴു ല​ക്ഷ​ത്തോ​ളം വി​ല​വ​രു​ന്ന 4500 ഓ​ളം പാ​ക്ക​റ്റു​ക​ൾ കാ​റി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു. കൂ​ടാ​തെ വി​ല്പ​ന​ന​ട​ത്തി​യ വ​ക​യാ​യി ല​ഭി​ച്ച 2,90,000 രൂ​പ​യും ക​ണ്ടെ​ടു​ത്തു. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും സ്ഥി​ര​മാ​യി നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വ​ൻ​തോ​തി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന് വി​റ്റു​വ​രി​ക​യാ​ണ് സം​ഘം.

ആ​ഡം​ബ​ര​സൗ​ക​ര്യ​ങ്ങ​ളോ​ടെ​യും രാ​ജ​കീ​യ​ജീ​വി​തം ന​യി​ക്കു​ക​യാ​ണ് രാ​ജ്കു​മാ​ർ. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ വ​ർ​ഷ​ങ്ങ​ളാ​യി കീ​ഴു​ക​ര​യി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​ണ്. കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പോ​ലീ​സ് സം​ഘ​ത്തി​ൽ ആ​റ​ന്മു​ള ഇ​ൻ​സ്പെ​ക്ട​റെ കൂ​ടാ​തെ പ്ര​ത്യേ​ക ടീം ​അം​ഗ​ങ്ങ​ളാ​യ എ​സ്്ഐ രെ​ഞ്ചു, രാ​ധാ​കൃ​ഷ്ണ​ൻ, എ​എ​സ് ഐ ​വി​ൽ​സ​ണ്‍, ഹ​രി​കു​മാ​ർ, സി​പി​ഒ ശ്രീ​രാ​ജ് തു​ട​ങ്ങി​യ​വ​ർ ഉ​ണ്ടാ​യി​രു​ന്നു.