ജ​യ്പൂ​രിൽനിന്ന് 87, ഡൽഹിയിൽനിന്ന് 78 പേരും എത്തി
Friday, May 22, 2020 10:33 PM IST
ജ​യ്പൂ​രി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ സ്പെ​ഷ​ൽ ട്രെ​യി​നി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ നി​ന്നു​ള്ള 87 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​റ​ണാ​കു​ളം സൗ​ത്ത് സ്റ്റേ​ഷ​നി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ എ​ത്തി​യ ട്രെ​യി​നി​ൽ 32 സ്ത്രീ​ക​ളും 38 പു​രു​ഷ​ൻ​മാ​രും ഉ​ൾ​പ്പെടെ ജി​ല്ല​ക്കാ​രാ​യ 70 പേ​ർ ഇ​റ​ങ്ങി. 22 പേ​ർ കോ​വി​ഡ് കെ​യ​ർ കേ​ന്ദ്ര​ത്തി​ലും 48 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലും ക​ഴി​യു​ന്നു. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ൽ 11 സ്ത്രീ​ക​ളും 5 പു​രു​ഷ​ൻ​മാ​രും ഒ​രു കു​ട്ടി​യും ഉ​ൾ​പ്പ​ടെ 17 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 14 പേ​രും വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഡ​ൽ​ഹി​യി​ൽ നി​ന്നും ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ആ​ല​പ്പു​ഴ​യി​ലെ​ത്തി​യ സ്പെ​ഷ​ൽ ട്രെ​യി​നി​ൽ ജി​ല്ല​യി​ൽ നി​ന്നു​ള്ള 78 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. നാ​ലു കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലാ​യി​ട്ടാ​ണ് ഇ​വ​രെ ജി​ല്ല​യി​ലെ​ത്തി​ച്ച​ത്.