നാ​ളെ പ്ര​തി​ഷേ​ധ​ദി​ന​മാ​യി ആ​ച​രി​ക്കും: ഡി​സി​സി
Saturday, May 23, 2020 10:41 PM IST
പ​ത്ത​നം​തി​ട്ട: പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ നാ​ലാം വാ​ർ​ഷി​ക ദി​ന​മാ​യ നാ​ളെ ദു​രി​ത​ങ്ങ​ളു​ടെ നാ​ലു​വ​ർ​ഷം എ​ന്ന പേ​രി​ൽ ഡി​സി​സി നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലൊ​ട്ടാ​കെ ആ​ച​രി​ക്കു​ന്ന പ്ര​തി​ഷേ​ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ, ബ്ലോ​ക്ക് മ​ണ്ഡ​ലം, വാ​ർ​ഡ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ക്കും.എ​ൽ​ഡിഎഫ് ഭ​ര​ണ​ത്തി​ൽ ജി​ല്ല​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ദു​രി​ത​ങ്ങ​ളു​ടെ പെ​രു​മ​ഴ​ക്കാ​ല​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും തു​ട​ർ​ച്ച​യാ​യ പ്ര​ള​യ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും കാ​ർ​ഷി​ക വി​ള​ക​ൾ​ക്കും ഉ​ണ്ടാ​യ ന​ഷ്ടം പ​രി​ഹ​രി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​രും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ ന​ട​ന്ന ഡി​സി​സി യോ​ഗം കു​റ്റ​പ്പെ​ടു​ത്തി..ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം പി.​ജെ. കു​ര്യ​ൻ, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി. ​മോ​ഹ​ൻ​രാ​ജ്, യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ പ​ന്ത​ളം സു​ധാ​ക​ര​ൻ, മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.