ഇ​ല​ന്തൂ​രി​ല്‍ 194 ഹെ​ക്ട​ര്‍ ത​രി​ശുഭൂ​മി​യി​ല്‍ അ​ധി​ക​മാ​യി കൃ​ഷി​യി​റ​ക്കും
Saturday, May 23, 2020 10:41 PM IST
പ​ത്ത​നം​തി​ട്ട: കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലും അ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ലും ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നും സം​സ്‌​ക​ര​ണ, വി​പ​ണ​ന സാ​ധ്യ​ത​ക​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഉ​ള്ള പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ന് സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് ത​ല അ​വ​ലോ​ക​ന യോ​ഗം തീ​രു​മാ​നി​ച്ചു. ബ്ലോ​ക്ക് പ​രി​ധി​യി​ലെ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 194 ഹെ​ക്ട​ര്‍ ത​രി​ശു ഭൂ​മി​യി​ല്‍ അ​ധി​ക​മാ​യി കൃ​ഷി​യി​റ​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ അ​ടി​യ​ന്ത​ര യോ​ഗ​ങ്ങ​ള്‍ ചേ​ര്‍​ന്ന് പ​ദ്ധ​തി​ക​ള്‍ അ​ന്തി​മ​മാ​ക്കും. യോ​ഗം വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ സാ​ബു സി ​മാ​ത്യു വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി വൈ​സ് ചെ​യ​ര്‍​മാ​ന്‍ ജോ​ര്‍​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍, ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യം​ഗം ലീ​ല മോ​ഹ​ന്‍, തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.