ന​ഗ​ര​ത്തി​ലെ ഓ​ട്ടോ​റി​ക്ഷ​ക​ളി​ല്‍ ഫൈ​ബ​ര്‍ ഷീ​ല്‍​ഡു​ക​ള്‍ ഘ​ടി​പ്പി​ക്ക​ല്‍ ആ​രം​ഭി​ച്ചു
Monday, May 25, 2020 9:20 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ന്‍ വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലെ എ​ല്ലാ ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്കു​ള്ളി​ലും ഫൈ​ബ​ര്‍ ഷീ​ല്‍​ഡു​ക​ള്‍ ഘ​ടി​പ്പി​ക്കും. ഡ്രൈ​വ​റു​ടെ സീ​റ്റി​നും യാ​ത്ര​ക്കാ​രു​ടെ സീ​റ്റി​നും ഇ​ട​യി​ലാ​ണു ഷീ​ല്‍​ഡ് പി​ടി​പ്പി​ക്കു​ന്ന​ത്.

കോ​വി​ഡ്-19 വ്യാ​പ​നം ത​ട​യു​ന്ന​തി​നു വേ​ണ്ടി ഓ​ട്ടോ ടാ​ക്സി വാ​ഹ​ന​ങ്ങ​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​രും ഡ്രൈ​വ​ര്‍​മാ​രും അ​നു​വ​ര്‍​ത്തി​ക്കേ​ണ്ട നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​ട​ങ്ങി​യ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ത​യാ​റാ​ക്കി​യ പോ​സ്റ്റ​ര്‍ കാ​ണ​ത്ത​ക്ക വി​ധ​ത്തി​ല്‍ ഷീ​ല്‍​ഡി​ല്‍ പ​തി​ക്കും. ഇ​തു​വ​ഴി ഡ്രൈ​വ​റും യാ​ത്ര​ക്കാ​രും ത​മ്മി​ല്‍ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന സ​മ്പ​ര്‍​ക്കം ഒ​ഴി​വാ​ക്കാ​ന്‍ സാ​ധി​ക്കും.

കൊ​ച്ചി എ​യ​ര്‍​പോ​ര്‍​ട്ട് ടാ​ക്സി​ക​ളി​ല്‍ സ​മാ​ന​മാ​യ രീ​തി​യി​ലു​ള്ള ഷീ​ല്‍​ഡാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു​ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​വേ​ണ്ടി സ​മാ​ന​മാ​യ സു​ര​ക്ഷാ ഷീ​ല്‍​ഡ് ചെ​ല​വ് കു​റ​ഞ്ഞ രീ​തി​യി​ല്‍ ത​യാ​റാ​ക്കാ​ന്‍ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

എം​എ​ല്‍​എ​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ആ​ര്‍​ടി​ഒ​യു​ടെ​യും മോ​ട്ടോ​ര്‍ വാ​ഹ​ന ഇ​ന്‍​സ്പെ​ക്ട​റു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഏ​റ്റ​വും ചെ​ല​വ് കു​റ​ഞ്ഞ രീ​തി​യി​ലാ​ണ് ഷീ​ല്‍​ഡ് നി​ര്‍​മ്മി​ച്ചു ന​ല്‍​കു​ന്ന​ത്. 500 രൂ​പ​യി​ല്‍ താ​ഴെ മാ​ത്ര​മാ​യി​രി​ക്കും ഇ​തി​ന്‍റെ ചെ​ല​വ്.

പ​ത്ത​നം​തി​ട്ട പു​തി​യ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍​ഡി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യ അ​ജ​യ​കു​മാ​റി​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് ആ​ദ്യ​ത്തെ ഷീ​ല്‍​ഡും പോ​സ്റ്റ​റും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ ഘ​ടി​പ്പി​ച്ച​ത്. സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ജം​ഗ്ഷ​നി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ആ​ര്‍​ടി​ഒ ജി​ജി ജോ​ര്‍​ജ്, മോ​ട്ടോ​ര്‍ വാ​ഹ​ന ഇ​ന്‍​സ്പെ​ക്ട​ര്‍ ആ​ര്‍. പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.