തി​രു​വ​ല്ല അ​തി​രൂ​പ​ത​യു​ടെ എ​ട്ട് വീ​ടു​ക​ളു​ടെ കൂ​ദാ​ശ ഇ​ന്ന്
Friday, May 29, 2020 9:30 PM IST
ക​ല്ലൂ​പ്പാ​റ: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ തി​രു​വ​ല്ല അ​തി​രൂ​പ​ത​യും ബോ​ധ​ന സോ​ഷ്യ​ല്‍ സ​ര്‍​വീ​സും, കേ​ര​ളാ സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് ഫോ​റ​വും സം​യു​ക്ത​മാ​യി ചേ​ര്‍​ന്ന്സ്ഥ​ല​വും വീ​ടും ഇ​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ള്‍​ക്ക് ക​ല്ലൂ​പ്പാ​റ​യി​ല്‍ നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന എ​ട്ട് വീ​ടു​ക​ളു​ടെ കൂ​ദാ​ശ ഇ​ന്നു ന​ട​ക്കും.

തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ന്‍ ആ​ര്‍​ച്ച് ബി​ഷ​പ് ഡോ.​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് എ​ട്ട് വീ​ടു​ക​ളു​ടെ കൂ​ദാ​ശ നി​ർ​വ​ഹി​ക്കും. ക​ല്ലൂ​പ്പാ​റ​യി​ല്‍ ചൈ​ത​ന്യ മു​ക്കി​ന് സ​മീ​പ​മാ​ണ് വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ചാ​ക്കോ​യും, വാ​ര്‍​ഡ് മെം​ബ​ര്‍ റ്റി.​റ്റി. മ​നു​വും ചേ​ര്‍​ന്ന് താ​ക്കോ​ല്‍ ദാ​ന​ക​ര്‍​മം നി​ര്‍​വ​ഹി​ക്കും.

എ​ട്ട് വീ​ടു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നാ​യി ക​ല്ലൂ​പ്പാ​റ ക​രി​മ്പു​മ​ണ്ണി​ല്‍ വ​ര്‍​ഗീ​സ് ത​ന്‍റെ 32 സെ​ന്‍റ് സ്ഥ​ലം ഇ​ഷ്ട​ദാ​ന​മാ​യി ന​ല്‍​കി. 2019 ഒ​ക്ടോ​ബ​ര്‍ 18ന് ​ത​റ​ക്ക​ല്ലി​ട്ട് പ​ണി ആ​രം​ഭി​ച്ചു.

പ്ര​ള​യ ദു​രി​ത​ത്തോ​ട​നു​ബ​ന്ധി​ച്ച് വീ​ടി​ല്ലാ​ത്ത​വ​ര്‍​ക്ക് വീ​ട് എ​ന്ന തി​രു​വ​ല്ല അ​തി​രൂ​പ​ത​യു​ടെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

510 ച​തു​ര​ശ്ര​യ​ടി​യി​ല്‍ ര​ണ്ട് ബെ​ഡ് റൂ​മു​ക​ള്‍, ഹാ​ള്‍, അ​ടു​ക്ക​ള, ബാ​ത്ത് റൂ​മും ചേ​ര്‍​ന്ന​താ​ണ് ഒ​രു വീ​ട്. ഏ​ഴു ല​ക്ഷം രൂ​പാ ഒ​രു വീ​ടി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നു ചെ​ല​വാ​യെ​ന്ന് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ ഫാ. ​ഡോ. തോ​മ​സ് പാ​റ​ക്ക​ല്‍ അ​റി​യി​ച്ചു.