ഷ​ട്ട​റു​ക​ള്‍ തു​റ​ക്കും
Friday, May 29, 2020 9:32 PM IST
പ​ത്ത​നം​തി​ട്ട: മ​ണി​യാ​ര്‍ ബാ​രേ​ജി​ലെ നീ​രൊ​ഴു​ക്ക് വ​ര്‍​ധി​ച്ച​തി​നാ​ല്‍ ജ​ല​നി​ര​പ്പ് 34.60 മീ​റ്റ​റാ​യി നി​ല​നി​ര്‍​ത്തു​ന്ന​തി​ന് അ​ഞ്ചു ഷ​ട്ട​റു​ക​ളും പ​ര​മാ​വ​ധി 50 സെ​ന്റി​മീ​റ്റ​ര്‍ വ​രെ ഉ​യ​ര്‍​ത്തി അ​ധി​ക ജ​ലം ക​ക്കാ​ട്ടാ​റി​ലേ​ക്ക് തു​റ​ന്നു വി​ട്ടേ​ക്കും. ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്ന കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്റെ മു​ന്ന​റി​യി​പ്പും (മ​ഞ്ഞ അ​ല​ര്‍​ട്ട്) നി​ല​വി​ലു​ണ്ട്. ക​ക്കാ​ട്ടാ​റി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് മ​ഴ ഉ​ള്ള​തി​നാ​ലും മ​ണി​യാ​ര്‍ ബാ​രേ​ജി​ന്‍റെ മു​ക​ള്‍ ഭാ​ഗ​ത്തു​ള്ള കാ​രി​ക്ക​യം, അ​ള്ളു​ങ്ക​ല്‍ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളി​ല്‍ ഉ​ത്പാ​ദ​നം കൂ​ട്ടി​യി​രി​ക്കു​ന്ന​തി​നാ​ലും റി​സ​ര്‍​വോ​യ​റി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ശ​ക്തി​പ്പെ​ട്ടി​ട്ടു​ണ്ട്.
ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തു​ന്ന​തു മൂ​ലം ക​ക്കാ​ട്ടാ​റി​ല്‍ 30 സെ​ന്‍റി മീ​റ്റ​ര്‍ മു​ത​ല്‍ 100 സെ​ന്‍റി മീ​റ്റ​ര്‍ വ​രെ ജ​ല​നി​ര​പ്പ് ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഇ​തി​നാ​ല്‍ ക​ക്കാ​ട്ടാ​റി​ന്‍റെ​യും പ​മ്പാ ന​ദി​യു​ടെ​യും തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​രും, മ​ണി​യാ​ര്‍, വ​ട​ശേ​രി​ക്ക​ര, റാ​ന്നി, കോ​ഴ​ഞ്ചേ​രി, ആ​റ​ന്മു​ള നി​വാ​സി​ക​ളും, ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു.

അ​പ​ക​ട​ഭീ​ഷ​ണി​യാ​യ മ​ര​ങ്ങ​ള്‍ മു​റി​ക്ക​ണം

വ​ട​ശേ​രി​ക്ക​ര: വ​ട​ശേ​രി​ക്ക​ര, പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും അ​പ​ക​ട​ക​ര​മാ​യി നി​ല്‍​ക്കു​ന്ന മ​ര​ങ്ങ​ളും ശി​ഖ​ര​ങ്ങ​ളും ഉ​ട​മ​ക​ള്‍ സ്വ​ന്തം ചെ​ല​വി​ല്‍ മു​റി​ച്ചു​നീ​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം അ​വ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ള്‍​ക്ക് ഉ​ട​മ​ക​ള്‍ ഉ​ത്ത​ര​വാ​ദി​ക​ളാ​യി​രി​ക്കു​മെ​ന്നും സെ​ക്ര​ട്ട​റി​മാ​ര്‍ അ​റി​യി​ച്ചു.