കോ​വി​ഡ്-19 പ​രി​ശോ​ധ​നയി​ൽ ഏ​ഴു വി​ഭാ​ഗ​ങ്ങ​ൾ​ക്കു മു​ൻ​ഗ​ണ​ന
Saturday, May 30, 2020 10:33 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ കോ​വി​ഡ് -19 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കു​ന്ന​തി​ൽ ഏ​ഴു വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന​യു​ണ്ടെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ(​ആ​രോ​ഗ്യം) ചു​മ​ത​ല വ​ഹി​ക്കു​ന്ന ഡെ​പ്യു​ട്ടി ഡി​എം​ഒ ഡോ. ​സി.​എ​സ്. ന​ന്ദി​നി പ​റ​ഞ്ഞു.

14 ദി​വ​സ​ത്തി​നു​ള്ളി​ൽ ജി​ല്ല​യി​ലെ​ത്തി​യ ല​ക്ഷ​ണ​ങ്ങ​ളു​ള്ള ( പ​നി, ചു​മ, തൊ​ണ്ട​വേ​ദ​ന , ശ്വാ​സം​മു​ട്ട​ൽ തു​ട​ങ്ങി​യ​വ) പ്ര​വാ​സി​ക​ൾ, കോ​വി​ഡ്-19 പ​രി​ശോ​ധ​നാഫ​ലം പോ​സി​റ്റീ​വായ​വ​രു​മാ​യി സ​ന്പ​ർ​ക്ക​മു​ള്ള ല​ക്ഷ​ണ​മു​ള്ള​വ​ർ, കോ​വി​ഡ് -19 പ്ര​തി​രോ​ധ നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ല​ക്ഷ​ണ​മു​ള്ള ജീ​വ​ന​ക്കാ​ർ, ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​മു​ള്ള​വ​ർ, കോ​വി​ഡ് -19 പോ​സി​റ്റീ​വാ​യ​വ​രു​മാ​യി സ​ന്പ​ർ​ക്ക​മു​ള്ള ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​നു ശേ​ഷ​മു​ള്ള അ​ഞ്ചു മു​ത​ൽ പ​ത്തു വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ൾ, ഹോ​ട്ട്സ്പോ​ട്ടി​ൽ നി​ന്നും ല​ക്ഷ​ണ​ങ്ങ​ളോ​ടു കൂ​ടി എ​ത്തു​ന്ന​വ​ർ, ആ​ശു​പ​ത്രി​ക​ളി​ൽ അ​ഡ്മി​റ്റ് ചെ​യ്തി​ട്ടു​ള്ള ല​ക്ഷ​ണ​മു​ള്ള​വ​ർ എ​ന്നി​വ​ർ​ക്കാ​ണ് മു​ൻ​ഗ​ണ​ന.