ക്ലാ​സ് മു​റി​യി​ലെ​ത്തി​യി​ല്ലെ​ങ്കി​ലും മൂ​വ​ര്‍​സം​ഘം വീ​ട്ടി​ലെ താ​ര​ങ്ങ​ളാ​യി
Monday, June 1, 2020 9:52 PM IST
പ​ത്ത​നം​തി​ട്ട: പു​ത്ത​നു​ടു​പ്പും ബാ​ഗും പു​സ്ത​ക​വു​മാ​യി സ്കൂ​ള്‍ മു​റ്റ​ത്തേ​ക്ക് എ​ത്തു​മ്പോ​ള്‍ ത​ന്നെ മി​ഠാ​യി​യും ബ​ലൂ​ണും ഒ​ക്കെ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. ഒ​രു വീ​ട്ടി​ല്‍ നി​ന്ന് ഒ​ന്നി​ച്ച് സ്കൂ​ളി​ലേ​ക്കു പോ​കാ​ന്‍ ഒ​രു​ങ്ങി​യി​രു​ന്ന മൂ​വ​ര്‍​സം​ഘ​ത്തി​ന് പ​ക്ഷേ നി​രാ​ശ​യു​ണ്ടാ​യി​ല്ല. ‌അവരെത്തേ ടി എല്ലാവരും വീട്ടിലെത്തി.

പ​ത്ത​നം​തി​ട്ട കൊ​ടു​ന്ത​റ ഗ​വ​ണ്‍​മെ​ന്‍റ്് എ​ല്‍​പി സ്കൂ​ളി​ലാ​ണ് സ​ഹോ​ദ​ര​ങ്ങ​ളാ​യ ദേ​വാം​ഗ​ന​നാ​ഥ്, പ്രാ​ര്‍​ഥ​നാ​നാ​ഥ്, ശ​ബ​രീ​നാ​ഥ് എ​ന്നി​വ​രെ ചേ​ര്‍​ത്തി​രി​ക്കു​ന്ന​ത്. കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രാ​യ കൈ​ലാ​സ്നാ​ഥ്, സു​രേ​ഖ ദ​മ്പ​തി​ക​ളു​ടേ​താ​ണ് ഒ​റ്റ പ്ര​സ​വ​ത്തി​ലെ ഈ ​മൂ​ന്ന് മ​ക്ക​ള്‍. ‌വാ​ഴ​മു​ട്ടം ഗോ​പി സ​ദ​ന​ത്തി​ലെ സ്വീ​ക​ര​ണ മു​റി ഒ​ന്നാം ക്ലാ​സ് ആ​യ​പ്പോ​ള്‍ അ​വ​രെ തേ​ടി ക്ലാ​സ് ടീ​ച്ച​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്കൂ​ളി​ല്‍​നി​ന്ന് അ​ധ്യാ​പ​ക​രെ​ത്തി.

സ്കൂ​ളി​ലെ എ​ല്ലാ പു​തി​യ കു​ട്ടി​ക​ള്‍​ക്കും ന​ല്‍​കു​ന്ന സ​മ്മാ​ന​ങ്ങ​ള്‍ ഇ​വ​ര്‍​ക്ക് വി​ത​ര​ണം ചെ​യ്തു. വി​ശേ​ഷ​ങ്ങ​ളും അ​ന്വേ​ഷി​ച്ച് അ​ധ്യാ​പ​ക​ര്‍ എ​ത്തി​യ​പ്പോ​ഴേ​ക്കും ടി​വി​യി​ല്‍ കൈ​റ്റ് വി​ക്ടേ​ഴ്സ് ചാ​ന​ലി​ല്‍ ഒ​ന്നാം ക്ലാ​സി​ന്‍റെ ആ​ദ്യ പ​ഠ​നം ആ​രം​ഭി​ച്ചി​രു​ന്നു. ഒ​രു വീ​ട്ടി​ല്‍​നി​ന്ന് മൂ​ന്ന് ഒ​ന്നാം ക്ലാ​സു​കാ​രെ​ന്ന അ​പൂ​ര്‍​വ​ത​യ്ക്ക് ഉ​ട​മ​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ളെ കാ​ണാ​ന്‍ വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ​യും സ്ഥ​ല​ത്തെ​ത്തി. കു​ട്ടി​ക​ള്‍​ക്ക് എം​എ​ല്‍​എ ആ​ശം​സ നേ​രു​ക​യും മ​ധു​രം ന​ല്‍​കു​ക​യും ചെ​യ്തു.

സ്കൂ​ള്‍ പ്ര​ഥ​മാ​ധ്യാ​പി​ക സ്മി​താ കു​മാ​രി, അ​ധ്യാ​പ​ക​രാ​യ അ​രു​ണ്‍ കു​മാ​ര്‍, ആ​നി ജോ​ര്‍​ജ് എ​ന്നി​വ​രും കു​ട്ടി​ക​ളു​ടെ ആ​ദ്യ ക്ലാ​സി​ന് സാ​ക്ഷി​യാ​യി. ‌