മ​ല​യാ​ല​പ്പു​ഴ ക​ട​വു​പു​ഴ​യി​ൽ വ​ള്ളി​പ്പു​ലി ഇ​റ​ങ്ങി, കാ​ള​ക്കി​ടാ​വി​നെ കൊ​ന്നു
Tuesday, June 2, 2020 10:04 PM IST
പ​ത്ത​നം​തി​ട്ട: മ​ല​യാ​ല​പ്പു​ഴ ക​ട​വു​പു​ഴ​യി​ൽ കാ​ള​ക്കി​ടാ​വി​നെ വ​ള്ളി​പ്പു​ലി ആ​ക്ര​മി​ച്ചു​കൊ​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വ​നാ​തി​ർ​ത്തി​യി​ൽ താ​മ​സി​ക്കു​ന്ന ക​ട​വു​പു​ഴ കി​ഴ​ക്കേ​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ ക​മ​ല​മ്മ​യു​ടെ 15 ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കി​ടാ​വാ​ണ് ച​ത്ത​ത്. പ​ശു​വി​നെ​യും കി​ടാ​വി​നെ​യും ഒ​ന്നി​ച്ചാ​യി​രു​ന്നു വീ​ടി​ന് സ​മീ​പ​ത്തെ തൊ​ഴു​ത്തി​ൽ കെ​ട്ടി​യി​രു​ന്ന​ത്. പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ പ​ശു​വും കി​ടാ​വും ബ​ഹ​ളം വ​യ്ക്കു​ന്ന​ത് കേ​ട്ട് തൊ​ഴു​ത്തി​ൽ ചെ​ന്ന് നോ​ക്കി​യ വീ​ട്ടു​കാ​ർ ക​ണ്ട​ത് വ​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യി ച​ത്ത കി​ടാ​വി​നെ ആ​യി​രു​ന്നു. കി​ടാ​വി​ന്‍റെ ക​ഴു​ത്തി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റി​രു​ന്നു. തു​ട​ർ​ന്ന് വ​ന​പാ​ല​ക​രെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ത​ണ്ണി​ത്തോ​ട് ഫോ​റ​സ്റ്റേ​ഷ​ൻ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ ബി. ​ഗി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.